താൾ:CiXIV269.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം 345

ത്തെപ്പറ്റി ആലൊചിപ്പാൻ മാത്രമാണ— വലിയ ത
മ്പുരാൻ തിരുമനസ്സിലെക്കും ഈ കാൎയ്യം വളരെ താ
ല്പൎയ്യമാണ— ഇതഉടനെ നിവൃത്തിക്കെണമെന്നാണ
അവിടുന്നും അരുളിച്ചെയ്തിട്ടുള്ളത.

ഗൊ.മെ— വിരൊധം യാതൊന്നും ഇല്ല— അവളുടെ അച്ഛ
നൊടും അപ്പയൊടും ഒന്ന അന്വെഷിച്ചിട്ട വെണ്ട
പൊലെ ചെയ്യാം.

ക—ന— അവളുടെ മനസ്സും എന്താണെന്ന അന്വെഷിച്ച
റിയണം— ആലൊചിച്ച കാൎയ്യം എല്ലാം കൊണ്ടും വ
ളരെ യുക്തം തന്നെ— എന്നാലും വെണം അവളൊ
ടൊന്നന്വെഷിക്കുക.

തെ—മെ— അത തിരുമനസ്സുകൊണ്ടും കല്പിച്ചിരിക്കുന്നു.

ഗൊ—മെ— എന്നാൽ വെണ്ടപ്പെട്ടവരൊടെല്ലാം അന്വെ
ഷിച്ചു ഒരാഴ്ചക്കുള്ളിൽ ഞാൻ വിവരംഅറയിക്കാം.

തെ—മെ— ഞാൻഎന്താണ തിരുമുമ്പാകെ ചെന്നു കെൾ
പ്പിക്കെണ്ടത.

ഗൊ—മെ—അത ഞാൻ പറയെണ്ടതില്ലെല്ലൊ— ഞങ്ങൾ
ക്ക എല്ലാവൎക്കും വളരെ സന്തൊഷമാണ— വല്ലതും
ഒരു പത്തിരുപത ദിവസത്തെ ഇടകൂടി വെണ്ടിവരും.

തെ—മെ—എന്നാൽ ഞാൻഇപ്പൊൾപൊട്ടെ— ഈ വിവരം
അവിടെ കെൾപ്പിക്കാം. തഹസീൽദാൎക്കും മറ്റും നാ
ളത്തന്നെ എഴുത്തയക്കുമല്ലൊ— ഒരു എഴുത്ത ഞാ
നും അയച്ചുകളയാം.

ഗൊ—മെ—പെരുത്തു നല്ലത— മറുവടി വന്നതിൽ പിന്നെ
നമുക്ക വെണ്ടപൊലെ ചെയ്യാം.

അങ്ങിനെ തന്നെ യാവാമെന്ന നിശ്ചയിച്ചു തെയ്യൻ
മെനൊൻയാത്രയുംപറഞ്ഞു മുകളിൽ നിന്ന ഇറങ്ങി ആ
വഴിതന്നെ ചെറിയ തമ്പുരാനെ ചെന്നുകണ്ട വൎത്തമാനം
മുഴുവനും അറിയിച്ചു അദ്ദെഹത്തിന്റെ ഭവനത്തിലെക്ക

44

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/357&oldid=194899" എന്ന താളിൽനിന്ന് ശേഖരിച്ചത്