താൾ:CiXIV269.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴം അദ്ധ്യായം 343

ക്ക പതുക്കെ പുറപ്പെട്ടു— പൊകന്ന വഴിക്ക തന്റെ മന
സ്സുകൊണ്ട വിചാരിക്കയായി.

"പുത്തൻമാളികക്കൽഉള്ളവരുടെ ഭാഗ്യത്തിന്നു യാതൊ
ന്നും എതിരില്ല— ഉണ്ണിത്തമ്പുരാൻ ആലൊചിച്ചു വരുന്ന
ഈ സംബന്ധം കൂടി നടക്കുന്നതായാൽ പിന്നെത്തെ അ
വസ്ഥ പറയെണ്ടതെയില്ല— തിരുമനസ്സിൽ ഇങ്ങിനെയൊ
രു വിചാരം ഉണ്ടായത ആ പെണ്ണിന്റെ വലിയ സുകൃതം
തന്നെ! എല്ലാഗുണവും തികഞ്ഞിട്ട ഇങ്ങിനെ ഒരു യൊഗ്യ
നെ കാണില്ല— രൂപസൌന്ദൎയ്യം കണ്ടാൽ കാമദെവനും കൂ
ടി നാണിച്ചുതലതാഴ്ത്തിപൊകും— പ്രായം നൊക്കുക! ഇരുവ
ത്തഞ്ച ഇരുവത്താ‍റ വയസ്സെ ആയിട്ടുള്ളു— നാളത്തെ മ
ഹാരാജാവ! ബുദ്ധിശക്തിയും കാൎയ്യപ്രാപ്തിയും വിചാരി
ച്ചാൽ ഈമലയാളരാജ്യം മുഴുവനും ഒന്നായിട്ട രക്ഷിക്കാ
ൻ മതി— ധനത്തിന്റെ വലിപ്പമൊ പറയണ്ട. അമ്പതിനാ
യിരം ഈനിമിഷനെരംകൊണ്ടവെണമെന്ന വിചാരിച്ചാ
ൽ അദ്ദെഹത്തിന്റെ ഒരുതാക്കൊലൊടചൊദിച്ചാൽ മ
തി— പുത്തൻമാളികക്കൽ ഇപ്പൊൾ ഓടിട്ടിട്ടെ ഉള്ളു— രണ്ട
കൊല്ലം കഴിഞ്ഞാൽ മുഴുവനും ചെമ്പടിച്ചകാണാം— ഗൊ
പാലമെനൊന്റെ അന്തൎഗ്ഗതം അറിഞ്ഞു ചെല്ലെണമെ
ന്നു പ്രത്യെകുംകല്പിച്ചിരിക്കുന്നു— എന്താണ അറിയാനുള്ളത?
ചൊദിക്കെണ്ടുന്ന താമസമെയുള്ളു— തിരുമുമ്പാകെ കൊണ്ട
ചെന്ന കാഴ്ചവെപ്പാനും കൂടി ഒരുക്കമുണ്ടാകും— ഗൊപാല
മെനൊന ഒന്നുകൊണ്ടും മടിക്കാൻ തരമില്ല— പണ്ടാരം വ
കഭൂമികൊണ്ടാണ ഇപ്പൊൾ തന്നെ ഈ കളിയെല്ലാം കളി
ക്കുന്നത— പന്തീരായിരം പറ പാട്ടത്തിന്റെ ഉഭയമാണ ചാ
ൎത്തിന്റെ കാലം കഴിഞ്ഞു കിടക്കുന്നത— അതപൊയാൽ
കാണാം കളി— നികുതിയുംമിച്ചവാരവും കഴിച്ച ഇപ്പൊൾ കാ
ലത്താൽ പതിനയ്യായിരം പറനെല്ല കൊവിലകം ഭൂമിയി
ൽ നിന്നു പാട്ടം കിട്ടിവരുന്നുണ്ട— ചില്ലറയൊന്നും അല്ല എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/355&oldid=194897" എന്ന താളിൽനിന്ന് ശേഖരിച്ചത്