താൾ:CiXIV269.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

342 പതിനെഴാം അദ്ധ്യായം

ന്നതായാൽ ഈ കാൎയ്യം തെയ്യൻ മെനൊന അശെഷം ഹി
തമല്ലായിരുന്നു— പുത്തൻ മാളികക്കൽ ഉള്ളവരുടെ പ്ര
താപവും ഉയൎന്ന നടവടിയും മറ്റും കണ്ടിട്ട തെയ്യൻ മെ
നൊന വളരെ അസൂയയാണുള്ളത— എന്നമാത്രവുമല്ല ത
ന്റെമകളായിട്ട സാമാന്യം നല്ല തെജൊഗുണമുള്ള ഒരുപെ
ൺകിടാവുണ്ട— രാജകുമാരനെ വല്ല വിധത്തിലും ആ പെ
ണ്ണിന്ന സംബന്ധമാക്കിയാൽ നന്നായിരുന്നു എന്നാണ
ഇദ്ദെഹത്തിന്റെ മുഖ്യമായ താല്പൎയ്യം— അതുകൊണ്ട മെൽ
പറഞ്ഞ സംഗതി പ്രസ്താവിച്ചപ്പൊൾ ഇദ്ദെഹത്തിന്റെമന
സ്സിൽ അസാമാന്യമായ കുണ്ഠിതം ഉണ്ടായി— എങ്കിലും ഇ
ദ്ദെഹം അതൊന്നും ഒരുലെശം പുറത്തു കാണിച്ചില്ല— ഈ
കാൎയ്യം തനിക്കും വളരെ സന്തൊഷമാണെന്ന തന്നെ ന
ടിച്ചു— തെയ്യൻ മെനൊൻ ഈ വിവരം കല്പനപ്രകാരം
അന്നതന്നെ വലിയ തമ്പുരാൻ തിരുമനസ്സിൽ ഉണൎത്തി
ച്ചു, കാൎയ്യം തെറ്റിച്ചുകളവാൻ പല കൌശലങ്ങളും പ്രയൊ
ഗിച്ചു നൊക്കി— തല്ക്കാലം അതൊന്നുകൊണ്ടും യാതൊരു
ഫലവും ഉണ്ടായില്ല— "ഉണ്ണിയുടെ മനൊരഥ പ്രാപ്തിക്ക
വെണ്ടത്തക്ക എല്ലാ പരിശ്രമവും ഇന്നുതന്നെ തെയ്യൻ
ചെയ്യുന്നത നമുക്ക പൂൎണ്ണ സമ്മതവും സന്തൊഷവും ആ
ണ" എന്ന വലിയതമ്പുരാൻ വെഗത്തിൽ കല്പന കൊ
ടുക്കയാണ ചെയ്തത— തെയ്യൻ മെനൊൻ ഈ വിവരം ചെ
റിയ തമ്പുരാനെ അറിയിച്ചു— "എന്നാൽ ഇന്നതന്നെ തെ
യ്യൻ പുത്തന്മാളികക്കൽ ചെന്ന ഗൊപാലനെ കണ്ട നമ്മു
ടെ മനൊഹിതം അവനൊട പറഞ്ഞു അവന്റെയും മീനാ
ക്ഷിയുടെയും അന്തൎഗ്ഗതം ഇന്നതാണെന്ന സൂക്ഷ്മമായറി
ഞ്ഞ നാളത്തന്നെ നമ്മുടെ മുമ്പാകെ വന്നു വിവരം അറി
യിക്കണം" എന്ന രാജകുമാരനും ഇദ്ദെഹത്തൊട കല്പിച്ചു.
തെയ്യൻമെനൊൻ തന്റെ മനഃകുണ്ഠിതത്തെ മറച്ചുവെച്ചും
കൊണ്ട മുഖപ്രസാദത്തൊടു കൂടി പുത്തൻ മാളികക്കലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/354&oldid=194896" എന്ന താളിൽനിന്ന് ശേഖരിച്ചത്