താൾ:CiXIV269.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

328 പതിനാറാം അദ്ധ്യായം

ണു നമസ്കരിച്ചു എഴുനീറ്റ വിനീതന്മാരായി തൊഴുതുംകൊ
ണ്ട നിന്നു- അപ്പൊൾ കൊച്ചമ്മാളുവും ബദ്ധപ്പെട്ട പുറ
തെക്ക കടന്ന വന്നു- തന്റെ അമ്മയെയും ജ്യെഷ്ഠന്മാരെ
യും വന്ദിച്ചു ഉപചാരം ചെയ്തു. കുശലം ചൊദിച്ചു- നമ്പൂ
രിപ്പാടിന്റെ കല്പനപ്രകാരം ഇവരെല്ലാവരും അദ്ദെഹ
ത്തിന്റെ മുമ്പിൽ നിലത്തിരുന്നു- അതിൽപിന്നെ ഉണി
ച്ചിരാമ്മ ആദ്യം മുതൽ അതുവരെയുള്ള തന്റെ സകല ച
രിത്രവും സഹവാസദൊഷവും ദുഷ്കൎമ്മശക്തിയും അതുനി
മിത്തം താൻ അനുഭവിച്ച അനവധി കഷ്ടപ്പാടും ഓരൊ
ന്നൊരൊന്നായി പറഞ്ഞു നമ്പൂരിപ്പാടിനെ ധരിപ്പിച്ചു-
ധൎമ്മാധൎമ്മം അറിയാതെ അകൃത്യം പ്രവൃത്തിക്കുന്നതിനാ
ൽ ജനസമുദായത്തിൽ നെരിടുന്ന അത്യാപത്തും അനൎത്ഥ
വും വിചാരിച്ചു ഹരിജയന്തൻ നമ്പൂരിപ്പാടിന്ന വളരെ
വ്യസനം ഉണ്ടായി- നമ്പൂരിപ്പാടിന്റെ സമബുദ്ധിയും ശാ
ന്തസ്വഭാവവും ജന്തുവിഷയമുള്ള അനുകമ്പയും മറ്റും ക
ണ്ടിട്ട ഇവർ അത്യന്തം വിസ്മയിച്ചു സന്തൊഷ സമുദ്രത്തി
ൽ വീണു മുഴുകി കര കാണാതെ വലഞ്ഞു വശായി- അ
ന്യൊന്യം ഓരൊന്നു സംസാരിച്ചുംകൊണ്ട ഏകദെശം അ
ൎദ്ധരാത്രിയൊളം കഴിച്ചു കൂട്ടിയതിൽ പിന്നെ എല്ലാവരും അ
വിടത്തന്നെ കിടന്നു സുഖമായുറങ്ങി.

നെരം പുലൎന്നു വെളിച്ചമായ ഉടനെ നമ്പൂരിപ്പാടും ഇ
വരും സ്നാനാശനങ്ങൾ കഴിച്ചു സന്തുഷ്ടന്മാരായി അവിടെ
നിന്നു പുറപ്പെട്ടു ആവഴി സമുദ്രതീരത്തിൽകൂടി സഞ്ചരി
ച്ചു ഗൊദാവരി-കൃഷ്ണാ-താമ്രവണ്ണീ-മുതലായ നദികൾ ലം
ഘിച്ചു അനെകം പുണ്യക്ഷെത്രങ്ങളും വിശിഷ്ടസ്ഥലങ്ങളും
കണ്ടു രണ്ടാമതും രാമെശ്വരത്തെത്തി കാശീഗംഗകൊണ്ട
രാമെശ്വരത്ത അഭിഷെകം കഴിച്ചു സമുദ്രസ്നാനം ചെയ്തു
പാപനിൎമ്മൊക്ഷംവരുത്തി പരിശുദ്ധന്മാരായി കന്ന്യാകുമാ
രിവഴിയായി തിരുവനന്തപുരത്തുകൂടി വന്നു. ഒരു സംവത്സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/340&oldid=194865" എന്ന താളിൽനിന്ന് ശേഖരിച്ചത്