താൾ:CiXIV269.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 329

രവും പതിനൊന്ന മാസവും കഴിഞ്ഞതിൽ പിന്നെ എല്ലാ
വരുംകൂടി കാക്കനൂർ മനക്കൽ എത്തിച്ചെൎന്നു. എത്തിയ
ദിവസംതന്നെ കാലഭൈരവ പ്രീതിയും പിതൃദെവപ്രസാ
ദവും വരുത്തി- കൊച്ചമ്മാളുവും തന്റെ അമ്മയും ജെഷ്ട
ന്മാരും ഹരിജയന്തൻ നമ്പൂരിപ്പാടിന്റെ രക്ഷയിലും വാ
ത്സല്യത്തിലും കുറെ ദിവസത്തൊളം മനക്കൽ തന്നെ താ
മസിച്ചു- അതിൽപിന്നെ നമ്പൂരിപ്പാട വിശെഷമായി ഒരു
ഭവനം പണി ചെയ്യിച്ചു ആവശ്യമുള്ള സകല സാധനങ്ങ
ളും സംഭരിച്ചു യാതൊരു പരാശ്രയവും കൂടാതെ സുഖമായി
നിത്യവൃത്തി കഴിപ്പാൻ മാത്രം കാലത്താൽ ആദായമുള്ള നി
ലം പറമ്പുകളും ചാൎത്തി കൊടുത്ത, കൊച്ചമ്മാളുവിനെ
ആ ഭവനത്തിൽ പാൎപ്പിച്ചു തന്റെ പുത്രിയെപ്പൊലെ ര
ക്ഷിച്ചു- ഇവളുടെ ജെഷ്ടന്മാർ രണ്ടുപെരെയും മനവക ഓ
രൊ കളത്തിലെ കാൎയ്യസ്ഥന്മാരായും നിശ്ചയിച്ചു- അതി
ന്റെശെഷം അനുരൂപനായ ഒരു ഭൎത്താവിന്ന ഇവളെ ക
ല്യാണം കഴിച്ചു കൊടുക്കെണമെന്നുള്ള താല്പൎയ്യത്തൊടുകൂടി
അതിലെക്കുള്ള ഉത്സാഹമായി.

42

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/341&oldid=194866" എന്ന താളിൽനിന്ന് ശേഖരിച്ചത്