താൾ:CiXIV269.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 327

ക്ഷിക്കാതിരുന്നാൽ അതിൽ പരമായ മഹാ പാപം മറ്റു
യാതൊന്നും ഇല്ല- അവൎക്ക നമ്മെപ്പൊലെ ബുദ്ധിവികാ
സവും അറിവും വകതിരിവും ഇല്ലെന്ന വരികിലും അവ
രെ വിട്ടുകളയുന്നത വലിയ കഷ്ടമാണ. അതുകൊണ്ട നീ
നിന്റെ അമ്മയെ അത്യാദരവൊടെ സ്വീകരിച്ചു യാതൊ
രു വൈമുഖ്യവും അപ്രിയവും കാട്ടാതെ ജീവാവസാനം വ
രെ രക്ഷിച്ചു അമ്മയുടെ അന്ത്യകാലത്തിലെ അനുഗ്രഹ
ത്തിന്ന പാത്രമായിരിക്കണം- ധൎമ്മാൎത്ഥകാമങ്ങൾക്ക വി
രൊധം വരാതെ ഐഹികം ഭുജിക്കുന്നതായാൽ അതുതന്നെ
അന്ത്യമായ പുരുഷാൎത്ഥത്തിന്ന കാരണമായിരിക്കും. അന്യ
ന്മാർ കെട്ടാൽ രസിക്കാത്തതും അന്യന്മാർ അറിയരുതെ
ന്ന നാം വിചാരിച്ചുവരുന്നതും അന്യന്മാർ നമ്മൊടു ചെ
യ്യുന്നതായാൽ നമുക്ക ഹിതമാവാത്തതും ആയ യാതൊരു
പ്രവൃത്തിയും വിചാരിക്കയൊ പറകയൊ ചെഷ്ടിക്കയൊ
ചെയ്യരുതെന്ന ദൃഢമായുറപ്പിച്ചു അനുഷ്ഠിച്ചു വരുന്നതിൽ
അധികമായ ഒരു ധൎമ്മം ഇഹത്തിൽ യാതൊന്നും ഇല്ലെ
ന്നു നീ വിശ്വസിച്ചുകൊൾക- എന്നാൽ ഇഹത്തിലും പര
ത്തിലും ഒരുപൊലെ സുഖിച്ചിരിപ്പാൻ സംഗതി വരും- ഇത
ത്രെ ഏറ്റവും രഹസ്യമായ ഉപദെശം" കൊച്ചമ്മാളുവി
നൊടു ഇപ്രകാരം പറഞ്ഞു അവളെ ധൈൎയ്യപ്പെടുത്തി ന
മ്പൂരിപ്പാട തന്റെ ഭൃത്യരിൽ ഒരുവനെ വിളിച്ചു. ഉണിച്ചി
രാമ്മയെയും പുത്രന്മാരെയും കൂട്ടിക്കൊണ്ട വരുവാൻ കല്പ
ന കൊടുത്തു-"രാമനാമം ജപിച്ചുകൊണ്ടിരിക്കുന്ന ഒരു വൃ
ദ്ധയും രണ്ടു മക്കളും ആണ്" എന്ന നമ്പൂരിപ്പാട അടയാ
ളം പറഞ്ഞുകൊടുത്തതിനാൽ ഭൃത്യന്ന അവരെ കണ്ടറി
വാൻ യാതൊരു വൈഷമ്യവും ഉണ്ടായില്ല- അവൻ കല്പ
നപ്രകാരം മെൽ പറഞ്ഞ മൂന്നു പെരെയും വെഗത്തിൽ
വിളിച്ചു കൊണ്ടുവന്നു. അമ്മയും പുത്രന്മാരും നമ്പൂരിപ്പാടി
നെ കണ്ട ക്ഷണത്തിൽ അദ്ദെഹത്തിന്റെ കാൽക്കൽ വീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/339&oldid=194864" എന്ന താളിൽനിന്ന് ശേഖരിച്ചത്