താൾ:CiXIV269.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 287

വിടെനിന്നു പൊയ്ക്കളയുമല്ലൊ? പത്തുദിവസം കൂടി ഇവി
ടെ താമസിച്ചാൽ വെണ്ടിയില്ലയായിരുന്നു" എന്നിങ്ങിനെ
യുള്ള ചിന്തകലശലായിത്തുടങ്ങി. കുഞ്ഞിശ്ശങ്കരമെനൊൻ
ഫിഡിൽ വായനയിൽ നിന്നു വിരമിച്ചു ഫിഡിൽ താൻ
എടുത്ത ദിക്കിൽതന്നെ വെച്ചു ചിരിച്ചുംകൊണ്ട പറഞ്ഞു-
"ഈപഴയ ഫിഡിൽ അല്ലയായിരുന്നുവെങ്കിൽ ഇതിലുംഇ
ത്തിരി ഭെദമായിട്ട വായിക്കാമായിരുന്നു- എനിക്കു ഇത്രൊ
ക്കെശീലമുള്ളൂ. ഈ വിദ്യയിൽ പ്രത്യെകിച്ചു പരിശ്രമം ചെ
യ്യാത്തതകൊണ്ട വാലും തലയും കൂടാതെ ചിലതെല്ലാം ഞാ
നും കാട്ടികൂട്ടിയെന്ന മാത്രമെയുള്ളു"- ഇദ്ദെഹത്തിന്റെ ഇ
പ്രകാരമുള്ള വാക്കുകൾ കെട്ടിട്ടു എല്ലാവൎക്കും വലിയബഹുമാ
നം തൊന്നി- പാട്ട അവസാനിച്ച ഉടനെ മീനാക്ഷിക്കട്ടി
തന്റെ കയ്യിൽ ഉണ്ടായിരുന്ന പുതിയ ഫിഡിൽ കുഞ്ഞി
ശ്ശങ്കരമെനൊന്റെ മുമ്പാകെ വെപ്പാൻ ഭാവിച്ചപ്പൊൾ
അദ്ദെഹം ഇങ്ങിനെ പറഞ്ഞു. "കുട്ടികൾക്ക് തങ്ങളുടെ വി
ദ്യാഭ്യാസത്തിൽ അത്യുത്സാഹവും സന്തൊഷവും ജനിക്കെ
ണ്ടതിന്ന വല്ലതും സമ്മാനം കൊടുക്കെണ്ടത യുക്തമാക
കൊണ്ട ഈ ഫിഡിൽ നന്ദിപൂൎവ്വം ഞാൻ സമ്മാനമായി
തന്നിട്ടുള്ളതാണ- തിരികെ സ്വീകരിക്കുന്നത എനിക്ക വള
രെ കുറവായുള്ള ഒരു കാൎയ്യമാണ് മീനാക്ഷിക്കുട്ടി ഇത കെ
ട്ടപ്പൊൾ തന്റെ അച്ഛന്റെയും അമ്മയുടെയും ഭാവം എ
ന്താണെന്നറിവാൻ വെണ്ടി അവരുടെ മുഖത്ത ഔത്സുക്യ
ത്തൊടെ നൊക്കി- അപ്പൊൾ കുഞ്ഞികൃഷ്ണമെനൊന ഇ
വളുടെ അന്തൎഗ്ഗതം മനസ്സിലായി- അദ്ദെഹം ചിരിച്ചും
കൊണ്ടു പറഞ്ഞു- "സ്നെഹജനം തരുന്നതിനെ വാങ്ങുന്ന
തിന്ന യാതൊരു വിരൊധവുംഇല്ല. തിരികെ സ്വീകരിക്കുന്ന
ത കുറവാണെന്നല്ലെ കുഞ്ഞിശ്ശങ്കരമെനൊൻ പറയുന്നത-
മകളെ! നീ നിമിത്തം അദ്ദെഹത്തിന യാതൊരു കുറവും
വെണ്ട- അദ്ദെഹത്തിന്റെ ഔദാൎയ്യത്തിന്ന നന്ദിപറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/299&oldid=194720" എന്ന താളിൽനിന്ന് ശേഖരിച്ചത്