താൾ:CiXIV269.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

286 പതിനാലാം അദ്ധ്യായം

ലക്ഷ്മി അമ്മ–ഇത്രയൊന്നും പരിഹസിക്കെണമെന്നില്ല-
അകത്തനിന്ന പുറത്ത കടപ്പാൻ സ്വാതന്ത്ര്യമില്ലാത്ത
ഞങ്ങൾ വണ്ടി കാണുന്നതും ഇംക്ലീഷ പാട്ട കെൾക്കു
ന്നതും എങ്ങനെയാണ? ഏതായാലും കുഞ്ഞിശ്ശങ്കര
മെനൊന്റെ പാട്ട ഇത്തിരി കെട്ടെ കഴിയൂ.

കു-ശ.മെ–എന്റെ ഫിഡിൽ വായന കെട്ടാൽ എനി
ഫിഡിൽവായന കെൾപ്പാനെ താല്പൎയ്യമുണ്ടാകില്ല-
അത്ര വിശെഷമാണ്- എങ്കിലും അറിയുന്നത് ഞാൻ
കെൾപ്പിക്കാം.

എന്ന പറഞ്ഞു മീനാക്ഷിക്കുട്ടിയുടെ മുമ്പിൽ ഉണ്ടായി
രുന്ന പഴയ ഫിഡിൽ ഏന്തിയെടുത്ത രണ്ടാമത നല്ലവ
ണ്ണം ശ്രുതികൂട്ടി ഭംഗിവരുത്തി കണ്ണുകൊണ്ടും മുഖംകൊ
ണ്ടും കഴുത്തുകൊണ്ടും യാതൊരു ഗൊഷ്ഠിയും കാട്ടാത അ
തിമനൊഹരമായി പല രാഗങ്ങളും അതാതിന്റെ നിയമ
പ്രകാരം ആലാപിച്ചു. ഏകദെശം ഒരു മുക്കാൽ മണിക്കൂറ
നെരം ഫിഡിൽ വായിച്ചു- അവിടെ കൂടിയിരുന്ന സ്ത്രീപുരു
ഷന്മാരെല്ലാവരും അത്യന്തം വിസ്മയിച്ചു നിമെഷരഹിത
ന്മാരും നിശ്ചഞ്ചലന്മാരുമായി ഇദ്ദെഹത്തിന്റെ വായനയി
ൽ ലയിച്ചു തന്നെത്താൻ മറന്നുപൊയി "എന്റെ ഫിഡി
ൽ വായനകെട്ടാൽ എനിമെൽ ഫിഡിൽ വായനകെൾപ്പാ
ൻ മനസ്സുണ്ടാകില്ല" എന്ന ഇദെഹം പറഞ്ഞിട്ടുള്ളതയഥാ
ൎത്ഥമാണെന്ന എല്ലാവൎക്കും ഒരുപൊലെ അഭിപ്രായമായി.
ഭാഗവതരന്മാരുടെ മനസ്സിൽ അധികമായ ആദരവും അ
ല്പമായ അസൂയാഭാവവും മുഖത്ത അത്യന്തം ലജ്ജയും നി
റഞ്ഞു- "ഇദ്ദെഹം ഉള്ളദിക്കിൽ ഇരുന്ന ഫിഡിൽ വായി
ച്ചു- യൊഗ്യതിലഭിപ്പാൻ സാമാന്യക്കാരാരും എനിമെൽമൊ
ഹിക്കെണ്ട" എന്നിങ്ങിനെ മനസ്സിൽ വിചാരിച്ചു വിഷ
ണ്ഡന്മാരായിതീൎന്നു- മീനാക്ഷിക്കുട്ടിക്ക ആകപ്പാടെ ഒരു പ
രിഭ്രമമാണുണ്ടായത- ഇദ്ദെഹം നാളയൊ മറ്റന്നാളൊ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/298&oldid=194718" എന്ന താളിൽനിന്ന് ശേഖരിച്ചത്