താൾ:CiXIV269.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

288 പതിനാലാം അദ്ധ്യായം

ഫിഡിൽ നീ തന്നെ എടുത്തുകൊൾക- അദ്ദെഹം ഇനി
യൊരിക്കൽ വരുന്ന സമയം ഫിഡിൽ വായനയിൽ നീ
അത്യുത്സാഹം കാണിച്ചിട്ടുണ്ടെന്ന ബൊദ്ധ്യം വരുത്തണം"
മീനാക്ഷിക്കുട്ടി കുഞ്ഞിശ്ശങ്കരമെനൊന്റെ മുഖത്തനൊ
ക്കി മന്ദാക്ഷമധുരമായി പതുക്കെ നന്ദി പറഞ്ഞു- ഫിഡി
ൽ തന്റെ അമ്മയുടെ കയ്യിൽ കൊടുത്തു അവിടെനിന്നു
എഴുനീറ്റ രണ്ടാമതും കുഞ്ഞിശ്ശങ്കരമെനൊനെ ഒന്ന കടാ
ക്ഷിച്ചു ലക്ഷ്മിയമ്മയൊടും കൂടി അകത്തെക്ക കടന്നു പൊ
യി- കുഞ്ഞിശങ്കരമെനൊന്റെ മനസ്സിൽ ഇത മുതൽ അ
ല്പമായ സമാധാനവും ഉന്മെഷവും ധൈൎയ്യവും ഉണ്ടായി.
താൻ കെവലം നിൎഭാഗ്യനല്ലെന്ന വിചാരിച്ചു സന്തൊഷി
പ്പാൻ തുടങ്ങി.


"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/300&oldid=194722" എന്ന താളിൽനിന്ന് ശേഖരിച്ചത്