താൾ:CiXIV269.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

282 പതിനാലാം അദ്ധ്യായം

കു-ന–(ചിരിച്ചുംകൊണ്ട) അത പട്ടണത്തിൽ അധികം
താമസിച്ചിട്ടുള്ളതകൊണ്ട തൊന്നിപ്പൊയതായിരിക്ക
ണം എന്ന എനിക്കും പറയാവുന്നതല്ലെ? വാസ്തവം
പറകയാണെങ്കിൽ ഞാൻ പറഞ്ഞിട്ടുള്ളതാണ ശരി.

കു-കൃ-മെ_ഈ വിഷയത്തെപ്പറ്റി നാം പലപ്പൊഴും പ
ല ദിക്കിൽ നിന്നും സംസാരിച്ചു വന്നിട്ടുള്ളതല്ലെ- പി
ഷ്ടപെഷണം ചെയ്യുന്നതുകൊണ്ട എന്താണ് പ്രയൊ
ജനം.

കു-ശ-മെ_ഈ കാൎയ്യത്തെപ്പറ്റി ആക്ഷെപിപ്പാൻ ഇപ്പൊ
ൾ ഏതായാലും ഭാവമില്ല- പാട്ട കെൾപ്പാൻ ഇരി
ക്കുന്നതിന്റെ മദ്ധ്യെ ഇതിനെപ്പറ്റി ഇത്രൊടം സം
സാരിച്ചത തന്നെ ഭംഗിയായിട്ടില്ല.

ഇവർ ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയി
ൽ മീനാക്ഷിക്കട്ടിയുടെ ഗുരുനാഥനായ ഹരിഹര ഭാഗവ
തര തംബുരശ്രുതികൂട്ടി മീനാക്ഷിക്കുട്ടിയുടെ മുമ്പിൽ വെ
ച്ചുകൊടുത്തു- പാട്ടിൽ അത്യുത്സാഹവും ശുഷ്കാന്തിയും ഉ
ള്ള ഇവൾക്ക ഇന്ന വളരെ വിരക്തിയും സുഖക്കെടും ഉള്ള
പ്രകാരമാണ കാണുന്നത. പാടുവാൻ വെണ്ടി വിളിച്ചപ്പൊ
ൾ തന്നെ അല്പം ഉപെക്ഷ പറഞ്ഞിട്ടുണ്ടായിരുന്നു. അത
കുഞ്ഞികൃഷ്ണമെനൊൻ സമ്മതിക്കാഞ്ഞത കൊണ്ട ഒരുവി
ധെന വന്ന ഇരുന്നതാണ- ഇപ്പൊൾ കുഞ്ഞിശ്ശങ്കരമെ
നൊന്റെ മുമ്പിലിരുന്ന പാടുന്നതിൽ ഇവൾക്ക സാമാന്യ
ത്തിലധികം മടിയും ലജ്ജയും ഉണ്ടായി. വയറ്റിൽ വെദ
നയാണെന്നൊ തലവെദനയാണെന്നൊ മറ്റൊ പറഞ്ഞു
എഴുനീറ്റു പൊയ്കളവാൻ ഭാവിച്ചു- എങ്കിലും കുഞ്ഞികൃഷ്ണ
മെനൊൻ അടുക്കെയുള്ളതുകൊണ്ട അതിനൊന്നും നിവൃ
ത്തിയില്ലെന്നും കളവും ചതിയും കഴിയുന്നെടത്തൊളം കാ
ട്ടാതെ ഇരിക്കെണ്ടതാണെന്നും നിശ്ചയിച്ചു ധൈൎയ്യക്ഷയ
വും ശങ്കയും കൂടാതെ ഇവൾ തന്റെ വാസനാസാമൎത്ഥ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/294&oldid=194708" എന്ന താളിൽനിന്ന് ശേഖരിച്ചത്