താൾ:CiXIV269.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 281

ഷ്ണമെനൊൻ ചിരിച്ചും കൊണ്ട ആംഗ്യംകാട്ടി- അതുപ്ര
കാരം അവർ ഇരുന്നു കഴിഞ്ഞതിൽപിന്നെ അന്യൊന്യം
അല്പമായ സംഭാഷണം ഉണ്ടായി.

കു-കൃമെ_നിങ്ങൾ മടങ്ങി എത്താൻ താമസിച്ചത കൊണ്ടാ
ണ് ഞങ്ങൾ ഇതുവരെ പാട്ടിന്ന ആരംഭിക്കാഞ്ഞത-
വന്നിട്ടാവാം എന്നു വിചാരിച്ചു നിങ്ങളെ കാത്തും
കൊണ്ടിരിക്കയാണ- എന്തായിരുന്നു ഇത്ര അധികം
താമസം?.

ക-ശ-മെ_പറയത്തക്കവണ്ണം ഒന്നും ഉണ്ടായിരുന്നില്ല- ഈ
ദിക്കിലുള്ള ചില വിശെഷസ്ഥലങ്ങളും എടുപ്പുകളും
നടന്ന കാണ്മാൻ വെണ്ടി ഇത്തിരി താമസിച്ചു.

ഗൊ-മെ– ഈ പ്രദെശം കുഞ്ഞിശ്ശങ്കരമെനൊന എത്രൊ
ണ്ടബൊധിച്ചു? നിങ്ങൾക്കാൎക്കും ഞങ്ങളുടെ ഈ വക
ഉൾരാജ്യം അശെഷം രസമാവില്ല.

കു.ശ.മെ— ഇതു വളരെ കൌതുകമുള്ള ഒരു പ്രദെശം ത
ന്നെ- പട്ടണങ്ങളിൽ അധികമായി പരിചയിച്ചു വ
ന്നിട്ടുള്ള ചിലൎക്ക നാട്ടുപുറം, അത്ര രസമായി തൊ
ന്നുകയില്ലെങ്കിലും ഈ പ്രദെശം ബൊദ്ധ്യമാവാത്ത
ആളുകൾ ഇല്ലെന്നാണ എനിക്ക തൊന്നുന്നത- ഇ
തിന്നു പട്ടണത്തിന്റെ ഏതാണ്ട എല്ലാ ലക്ഷണങ്ങ
ളും ഉണ്ട- കെവലം ഒരു നാട്ടുപുറമാണെന്ന ഒരിക്ക
ലും പറഞ്ഞുകൂടാ.

കു-ന_എനിക്ക പട്ടണത്തെക്കാൾ അധികം ബൈാധിച്ചി
ട്ടുള്ളത ഉൾരാജ്യമാണ- പട്ടണത്തിൽ പാൎക്കുന്നത എ
നിക്ക ബഹു സുഖക്കെടായിട്ടാണ് തൊന്നിയത.

കു-ശ-മെ– അതഉൾരാജ്യത്തൊടുള്ള അതിസ്നെഹംകൊണ്ടാ
യിരിക്കണം- പരമാൎത്ഥം പറയുന്നതായാൽ പട്ടണങ്ങ
ളിലുള്ള സുഖവും സൌകൎയ്യവും നാട്ടുപുറങ്ങളിൽ ഒരി
ക്കലും സിദ്ധിക്കയില്ലെന്നാണ എന്റെ വിശ്വാസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/293&oldid=194706" എന്ന താളിൽനിന്ന് ശേഖരിച്ചത്