താൾ:CiXIV269.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 283

ങ്ങളെ പ്രാപ്തിക്കടുത്തപ്രകാരം പ്രകാശിപ്പിച്ചു തുടങ്ങി- ഭാ
ഗവതരന്മാരുടെ സഹായത്തൊടു കൂടി ഇവൾ ഏകദെശം
ഒരു മണിക്കൂറനെരം പാടി- എല്ലാവൎക്കും ബഹു രസം തൊ
ന്നി. എങ്കിലും ഇവളുടെ സാധകവും അഭ്യാസ ശിക്ഷയും
ഗ്രഹണ ശക്തിയും കണ്ടിട്ട കുഞ്ഞിശ്ശങ്കരമെനൊനുണ്ടായ
സന്തൊഷവും ആദരവും ഇത്രയാണെന്ന പറവാൻ എന്നാ
ൽ കെവലം പ്രയാസം തന്നെ- "പാട്ട് നില്ക്കട്ടെ- എനി
ഫിഡിൽ വായന ഇത്തിരി കെട്ടാൽ വെണ്ടില്ല" എന്നിങ്ങി
നെ ഈ മനുഷ്യൻ തിരക്ക കൂട്ടിത്തുടങ്ങി. ഇദ്ദെഹത്തിന്ന
സംഗീതത്തിൽ വല്ലാത്ത ഭ്രമമുണ്ടെന്ന എല്ലാവൎക്കും ബൊ
ദ്ധ്യമായി. ഫിഡിൽ വായിപ്പാൻ തനിക്ക അശെഷം ശീ
ലമില്ലെന്ന ഇവൾ ഒന്നുരണ്ടു പ്രാവശ്യം കുഞ്ഞികൃഷ്ണുമെ
നൊനൊട പറഞ്ഞു നൊക്കി- അതൊന്നും അദ്ദെഹം സ
മ്മതിക്കാഞ്ഞതിനാൽ ഒടുക്കം ഇവൾ ഫിഡിൽ എടുത്ത
കുറെശ്ശ വായിച്ചു തുടങ്ങി-എന്നാൽ ഈ ഫിഡിൽ വളരെ
പഴക്കമുള്ളതും വെടിപ്പുകെട്ടതും ആക കൊണ്ട തന്റെ സാ
മൎത്ഥ്യം ഹിതാനുസരണം അതിന്മെൽ പ്രയൊഗിച്ച കാണി
പ്പാൻ ഇവൾ വല്ലാതെ ബുദ്ധിമുട്ടി- ഇവളുടെ നൈരാശ്യ
വും ബുദ്ധിക്ഷയവും കണ്ടിട്ട കുഞ്ഞിശ്ശങ്കരമെനൊൻ അ
വിടെ നിന്ന് എഴുനീറ്റു തന്റെ പെട്ടി പൊയിതുറന്നു അ
നിന്ന അത്യന്തം മെത്തരമായ ഒരു പുതിയ ഫിഡിൽ
എടുത്തു കൊണ്ടന്നു താൻതന്നെ അത വിശെഷമായി ത
ന്ത്രിമുറുക്കി ശ്രുതികൂട്ടി നൊക്കി മീനാക്ഷിക്കുട്ടിയുടെ മുമ്പി
ൽ വെച്ചു കൊടുത്തിട്ട ഇങ്ങിനെ പറഞ്ഞു- ആ ഫിഡിലി
ന്ന പെൻഷൻ കൊടുത്ത പിരിക്കെണ്ടുന്നുകാലം ആയിരി
ക്കുന്നു-വാൎദ്ധക്യം നിമിത്തം അതിന്റെ മുഖത്തു നിന്നു യാ
തൊരു ശബ്ദവും വിചാരിച്ചവണ്ണം പുറത്തെക്കു വന്ന കാ
ണുന്നില്ല- ഒരു പ്രവൃത്തിയുടെ ഗുണം ശരിയായി കാണി
ക്കെണമെന്നുണ്ടെങ്കിൽ പ്രവൃത്തിപ്പാനുള്ള സാധനവും കുറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/295&oldid=194710" എന്ന താളിൽനിന്ന് ശേഖരിച്ചത്