താൾ:CiXIV269.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

276 പതിനാലാം അദ്ധ്യായം

ന്നു- ഇവൾ തനിക്കനുരൂപയായി തീരുമൊ എന്നുള്ള വി
ചാരം പൊയിട്ട താൻ ഇവൾക്കനുരൂപനായിരിക്കുമൊ എ
ന്നുള്ള ചാഞ്ചല്യവും വൈവശ്യവും ഇദ്ദെഹത്തിന്റെ മന
സ്സിൽ അങ്കുരിക്കയാണ ചെയ്തിട്ടുള്ളത- തന്റെയും ഇവളുടെ
യും യൊഗ്യതയെപറ്റി വിചാരിക്കുമ്പൊൾ ഒരു കാകനും
കളഹംസിയും തമ്മിലുള്ള അന്തരത്തെകാട്ടിൽ അല്പമെങ്കി
ലും അധികമല്ലാതെ ഒരുലെശം കുറകയില്ലെന്ന വിചാരി
ച്ച ഇദ്ദെഹം അസ്വസ്ഥനായിതീൎന്നു- ഏതായാലും ഇവളു
ടെ അന്തൎഗ്ഗതം മനസ്സിലാക്കെണമെന്ന വിചാരിച്ച ഇദ്ദെ
ഹം ചില കൌശലങ്ങൾ എടുത്തു പ്രയൊഗിച്ചനൊക്കി.
അതൊന്നും അവളുടെ നെരെ ലെശം ഫലിച്ചില്ല- കുഞ്ഞി
കൃഷ്ണ മെനൊനുമായി നിശ്ചയിച്ചിട്ടുള്ള പ്രകാരം ഇവളെ
പരീക്ഷിപ്പാൻ സംഗതി വരുന്ന പക്ഷം വല്ലവിധെനയും
ഇവളുമായി സംസാരിച്ചു പരിചയമാകുവാൻ ഇടയുണ്ടാ
കുമെന്നു വിചാരിച്ച ഒന്നു രണ്ട ദിവസത്തൊളം അത്യാ
ഗ്രഹത്തൊടെ കാത്തുനിന്നു. എന്നാൽ അദ്ദെഹം അതി
നെകുറിച്ച പിന്നെയാതൊന്നും പറയാതിരുന്നതകൊണ്ട
അങ്ങട്ടചെന്ന ഓൎമ്മപ്പെടുത്തുന്നതും അനുവാദം ചൊദി
ക്കുന്നതും ശങ്കാസ്പദവും ഘനക്ഷയവുമായി വന്നെക്കാമെ
ന്ന വിചാരിച്ച ൟ വിഷയതെപ്പറ്റി യാതൊരു പരിശ്ര
മവും ചെയ്വാൻ ഇദ്ദെഹത്തിന്ന ലെശവും ധൈൎയ്യമുണ്ടാ
യില്ല. കൂടക്കൂടെ തന്റെ മനസ്സിൽ ഇങ്ങനെ വിചാരിക്ക
യായി.

ലൊകത്തിൽ അത്യന്തം മനൊഹരങ്ങളായും രമണീയ
ങ്ങളായും ഇരിക്കുന്ന അനവധി വസ്തുക്കൾ ഉണ്ടെങ്കിലും
അവയിൽ ചിലത സാദ്ധ്യവും മറ്റു ചിലത അസാദ്ധ്യവും
ആണെന്ന നിശ്ചയമാണെല്ലൊ-അസാദ്ധ്യമായ ഒരു വസ്തു
വെ കണ്ട ഭ്രമിച്ച കാൎയ്യത്തിന്റെ വൈഷമ്യം യാതൊന്നും
ആലൊചിക്കാതെ ആ വസ്തുവിന്നവെണ്ടി ബുദ്ധിമുട്ടുന്നത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/288&oldid=194696" എന്ന താളിൽനിന്ന് ശേഖരിച്ചത്