താൾ:CiXIV269.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 277

വിവെകികളായ മനുഷ്യന്മാൎക്ക അശെഷം ഉചിതമായിട്ടു
ള്ളതല്ല- വൃഥാ മനൊരാജ്യം വിചാരിച്ച അന്തസ്താപമുണ്ട
ക്കീട്ട പ്രയൊജനമെന്താണ- ഇവളുടെ ലാവണ്യാതിശയവും
ശിക്ഷാ വൈചിത്ര്യവും ബുദ്ധിസാമൎത്ഥ്യവും പ്രഗത്ഭതയും
മറ്റും വിചാരിക്കുമ്പൊൾ ഇവൾക്ക എന്റെ മെൽ പ്രെമ
മുണ്ടാകുമെന്നൊ എനിക്ക അതിന മാത്രം യൊഗ്യതയും ഭാ
ഗ്യവും ഉണ്ടെന്നൊ തൊന്നുന്നില്ല - ഇങ്ങട്ട അല്പമെങ്കിലും
പ്രെമമൊ അനുരാഗമൊ ഇല്ലാത്ത സ്ത്രീകളെ കണ്ട ഭ്രമിച്ച
അകാല ജലദൊദയം കണ്ട ചാതകങ്ങളെ പൊലെ അ
ന്ധാളിച്ച ഒടുവിൽ നിരാശപ്പെട്ട വെറുതെ മനസ്സ പുണ്ണാ
ക്കുന്നത് കെവലം അന്ധത്വമാണെല്ലൊ. ഇങ്ങനെയുള്ള
തത്വബൊധം ഉണ്ടായിട്ടും എന്റെ മനസ്സിനെ കറച്ചെങ്കി
ലും സ്വസ്ഥതയിൽ നിൎത്തുവാൻ പ്രയാസമായി വന്നിട്ടുള്ള
ത ആശ്ചൎയ്യം തന്നെ.

പ്രഭവതി മനസിവിവെകൊ
വിദൂഷാമപി ശാസ്ത്രസംഭവസ്താവൽ
നിപതന്തി ദൃഷ്ടവിശിഖാ
യാവന്നെന്ദീവരാക്ഷീണാം

എന്ന ശ്രീകൃഷ്ണമിശ്രൻ അഭിപ്രായപ്പെട്ടിട്ടുള്ളത് പരമാ
ൎത്ഥമാണെന്ന തൊന്നുന്നു. എന്നാൽ അങ്ങനെ വിചാരി
പ്പാനും ഇവിടെ തരം കാണുന്നില്ല- ഇവളുടെ ദൃഷ്ടിവിശി
ഖം എന്റെ മെൽ പതിച്ചിട്ടില്ലല്ലൊ. ദൎശനമാത്രത്താൽ
തന്നെ എന്റെ മനസ്സ ഇത്ര അധികം ക്ഷൊഭിച്ചിട്ടുള്ളത
വിചാരിക്കുമ്പൊൾ കടാക്ഷാവലൊകനങ്ങൾ ഉണ്ടായിരു
ന്നാലത്തെ കഥ പറയെണ്ടതെയില്ലെല്ലൊ- ഇവളുടെ രൂ
പം അത്യന്തം രമണീയമെന്ന ആരാണ സമ്മതിക്കാത്തത.
ആശ്ചൎയ്യം തന്നെ.
"കൊണ്ടലിണ്ടലൊടു മണ്ടുമാറു നിറമാണ്ടു നീണ്ട കച
ഭംഗിയും വണ്ടിനൊടുസമമായിരുണ്ടഥ ചുരുണ്ടുനില്ക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/289&oldid=194698" എന്ന താളിൽനിന്ന് ശേഖരിച്ചത്