താൾ:CiXIV269.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 275

ച്ചിട്ടുള്ള ഒരു വസ്തുവിന്റെ ഗുണാല്ക്കൎഷത്തെപറ്റി അന്യ
ന്മാർ സ്തുതിച്ചപറയുന്നത കെൾപ്പാനൊ ആ വസ്തുവിന്റെ
പ്രത്യക്ഷദൎശനം അനുഭവിപ്പാനൊ കെവലം വിരക്തിവ
രുന്നുണ്ടെങ്കിൽ ആ കാൎയ്യം ആശ്ചൎയ്യമായിട്ടുള്ളത തന്നെയാ
ണ. അതുകൊണ്ട കഞ്ഞിശങ്കരമെനൊനെ സ്തുതിച്ച പറയു
ന്നതിലും അദ്ദെഹത്തെകാണുന്നതിലും ഇവൾക്ക് വൈരാ
ഗ്യംവന്നിട്ടുള്ളത വിചാരിക്കുമ്പൊൾ അതിന്ന പ്രത്യെകം വ
ല്ല സംഗതിയും ഉണ്ടെന്ന ഊഹിപ്പാൻ അല്പം വഴിയുണ്ട. ഏ
തായാലും ഇവൾ കുറച്ചനെരത്തെക്ക ഇങ്ങിനെ തന്നെനി
ൽക്കട്ടെ. നാം കുഞ്ഞിശങ്കരമെനൊന്റെ തല്ക്കാലസ്ഥിതിയെ
പറ്റിയും തെല്ലൊന്ന പ്രസ്താവിക്കെണ്ടതാണെല്ലൊ.

മീനാക്ഷികുട്ടിയെ കാണെണമെന്നും അവളുടെ രൂപ
സൌന്ദൎയ്യം തന്റെ കണ്ണിനും മനസ്സിനും രുചികരമായി
തൊന്നുന്നപക്ഷം അവളുടെ സ്നെഹം സമ്പാദിപ്പാൻ ത
ന്നാൽ കഴിയുന്നത്ര പരിശ്രമം ചെയ്യെണമെന്നും നിശ്ചയി
ച്ചിട്ടാണ് ഇദ്ദെഹം മറെറാരു സംഗതിയെ വൃഥാ മുമ്പിൽ നി
ൎത്തികൊണ്ടു മുമ്പേ യാതൊരു പരിചയവും ഇല്ലാത്ത ൟ ക
നകമങ്ങലത്തെക്കു ൟ അവസരത്തിൽ തന്റെ സ്നെഹി
തനൊടുകൂടി ചാടി പുറപ്പെട്ട വന്നിട്ടുള്ളത- ബുദ്ധിവിശെ
ഷവും വിവെകവും ഉള്ള ഇവളുടെ കാന്തിമാധുൎയ്യം അത്യ
ന്തം പരിഷ്കൃതമായ തന്റെ മനസ്സിൽ അനുരാഗം ജനിപ്പി
ക്കത്തക്കവണ്ണം അത്ര ലളിതമായിരിക്കുമൊ എന്നുള്ള ഒരു
വിചാരം മാത്രമെ ഇദ്ദെഹത്തിന്ന ഇങ്ങട്ടുള്ള വഴിയാത്രയി
ൽ വിശെഷവിധിയായി മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. എ
ന്നാൽ കാമുകന്മാരുടെ ഹൃദയമാകുന്ന കാരിരുമ്പിൻ ഖണ്ഡ
ത്തെ ആകൎഷിക്കുവാൻ കെവലം അയസ്കാന്തമായി ഭവി
ച്ചിട്ടുള്ള ഇവളുടെ രൂപം ഇദ്ദെഹത്തിന്റെ നെത്രങ്ങൾക്ക
എപ്പൊൾ അമൃതാഞ്ജന മായിതീൎന്നുവൊ അപ്പൊൾ ത
ന്നെ മുഴുവൻ ഭാവത്തിന്നും ഒരു പകൎച്ചവന്നു പൊയിരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/287&oldid=194694" എന്ന താളിൽനിന്ന് ശേഖരിച്ചത്