താൾ:CiXIV269.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

266 പതിമൂന്നാം അദ്ധ്യായം

ചിലർ സദ്യകഴിപ്പാൻ വകയില്ലെന്നു കണ്ടാൽ പെ
ൺകുട്ടികളെ അമ്പലത്തിൽ കൊണ്ടുപൊയി ശാന്തി
ക്കാരൻ എമ്പ്രാന്തിരിയെ കൊണ്ടൊ അദ്ദെഹത്തി
ന്റെ കല്പനപ്രകാരം കഴകക്കാരൻ വാരിയരെക്കൊ
ണ്ടൊ താലി കെട്ടിക്കയാണ ചെയ്തുവരുന്നത- വലി
യ തറവാടുകളിൽ പാൎത്തു വരുന്ന ദാസികളുടെ പെ
ൺമക്കൾക്ക ആ വക തറവാടുകളിലെ വലിയമ്മ
യാണ് സാധാരണമായി താലികെട്ടി വരുന്നത- ഇ
ങ്ങിനെ പല ദിക്കിലും പല പ്രകാരത്തിൽ ചെഷ്ടി
ച്ചു വരുന്ന ഈ താലികെട്ട കല്ല്യാണം കൊണ്ട ആ
ന്തരത്തിൽ അവമാനവും അപവാദവും അനാവശ്യ
മായ ദ്രവ്യനഷ്ടവും അല്ലാതെ യാതൊരു ഫലവും ഇ
ല്ലാത്തത കൊണ്ട എനിമെൽ സംബന്ധക്കാരനെ
കൊണ്ടല്ലാതെ താലി കെട്ടിക്കരുതെന്ന നാം എല്ലാവ
രും കൂടി ആലൊചിച്ചു ഒരുനിശ്ചയം ചെയ്തു അതു
പ്രകാരം നടത്തെണമെനാണ് ഞാൻ വിചാരി
ക്കുന്നത.

രാ-മെ-(ചിരിച്ചും കൊണ്ട കുഞ്ഞികൃഷ്ണ മെനൊന്റെ മു
ഖത്തനൊക്കീട്ട) കരുണാകരൻ നമ്പ്യാരുടെ പ്രസം
ഗം കെട്ടില്ലെ? ഇതിനെപ്പറ്റി എന്താണ് താങ്കൾ വി
ചാരിക്കുന്നത്? ഇദ്ദെഹം കൊണ്ടുവന്നിട്ടുള്ള സംഗതി
കൾ മുഴുവനും പരമാൎത്ഥമാണ- ഇതെല്ലാം കെട്ടിട്ട
എനിക്ക വല്ലാത്ത ലജ്ജയായിരിക്കുന്നു- ഇങ്ങിനെ
യല്ലെ കാൎയ്യം ആലൊചിക്കാഞ്ഞാൽ വരുന്ന തര
ക്കെട?.

കു- കൃ- മെ- കരുണാകരൻ നമ്പ്യാര പ്രസ്താവിച്ചിട്ടുള്ള പ്ര
കാരം നമ്മുടെ താലികെട്ടു കല്യാണം ലൌകീകധൎമ്മ
ത്തിനു കെവലം വിരുദ്ധമായിട്ടുള്ളതാണെന്ന ക്ഷ
ണത്തിൽ സമ്മതിക്കാതിരിപ്പാൻ നിവൃത്തികാണുന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/278&oldid=194671" എന്ന താളിൽനിന്ന് ശേഖരിച്ചത്