താൾ:CiXIV269.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 265

എല്ലാ പെൺകുട്ടികൾക്കും കൂടി ഒരു ഭൎത്താവിനെ നി
ശ്ചയിക്കുന്നതായ ഈ മൃഗധൎമ്മത്തിന്നു വെണ്ടി അ
നവധി ദ്രവ്യം ചിലവു ചെയ്യുന്നതല്ലയായിരുന്നു-അ
ഭിമാനികളെന്നു നടിച്ചു വരുന്ന ചില വലിയ തറ
വാട്ടുകാരുടെ ഇടയിൽ പെൺകുട്ടികൾക്ക കല്ല്യാണ
പ്പന്തലിൽ വെച്ച താലി കെട്ടുവാൻ ചില നമ്പൂരി
മാരെ പ്രത്യെകം ഏൎപ്പെടുത്തി വന്നിട്ടുണ്ട- ഇണങ്ങ
നെക്കൊണ്ട താലി കെട്ടിക്കുന്നതും തറവാട്ടിൽ ബ്രാ
ഹ്മണബസംബന്ധം ഉണ്ടാകുന്നതും ഈ മഹാനുഭാവ
ൎന്മാക്ക വലിയ ലഘുത്വമാണ- കെട്ടുവാൻ തെയ്യാറാ
ക്കി വെച്ചിട്ടുള്ള പെൺകുട്ടികൾ എത്രതന്നെ ഉണ്ടാ
യാലും വെണ്ടില്ല ഭൎത്താവാകുവാൻ പാടില്ലെന്നു വെ
ച്ചിട്ടുള്ള ൟ ഒരു നമ്പൂരി ഇവരെ മുഴുവനും താലി
കെട്ടിക്കുന്നത ശ്രേയസ്കരമാണത്രെ- ജ്യെഷ്ഠത്തിക്കും
അനുജത്തിക്കും അമ്മക്കും മക്കൾക്കും എന്ന വെണ്ടാ
തറവാട്ടിൽ ഉള്ളവൎക്ക മുഴുവനും നമ്പൂരിക്കു താലി
കെട്ടാമെന്നാണ് വെച്ചിട്ടുള്ളത- എന്നാൽ എല്ലാ
വൎക്കും നമ്പൂരി താലി കെട്ടുന്നുണ്ടൊ? അതും ഇല്ല-
കുട്ടികളുടെ എണ്ണം കുറെ അധികമുണ്ടെന്നു കണ്ടാൽ
നമ്പൂരിയുടെ കെട്ടിന്റെ മട്ട കടു കട്ടിയായിരിക്കും-
രണ്ടൊ നാലൊ കുട്ടികളുടെ കഴുത്തിൽ അദ്ദെഹം കു
റെ അകലെ നിന്നു ചരടെറിഞ്ഞു പിടിപ്പിക്കുമ്പഴക്ക
ശെഷമുള്ളവൎക്കു മുഴുവനും അദ്ദെഹത്തിന്റെ ഒന്നി
ച്ചു വന്നിട്ടുള്ള ഇട്ടിക്കൊരൻ കെട്ട കഴിക്കും- ഇട്ടിക്കൊ
രനെക്കൊണ്ട മതിയാകാതെ വരുന്ന ദിക്കിൽ അടു
ക്കെ നിൽക്കുന്നവരായാലും തരക്കെടില്ല- " എല്ലാ
ൎക്കും ആയില്ലെ?" എന്ന നമ്പൂരി ചൊദിക്കുമ്പഴക്ക
"ഇറാൻ" എന്നു മറുവടി പറയെണ്ടതിന്നു ബദ്ധപ്പെ
ട്ടു വല്ലവരും കെട്ടിത്തീൎക്കയാണ ചെയ്യുന്നത. മറ്റു

34

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/277&oldid=194670" എന്ന താളിൽനിന്ന് ശേഖരിച്ചത്