താൾ:CiXIV269.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

264 പതിമൂന്നാം അദ്ധ്യായം

യി എട്ടും പത്തും സംവത്സരം കൂടുമ്പൊൾ അതാത
തറവാട്ടിന്റെ ആസ്ഥിക്കും അഭിമാനത്തിനും തക്ക
വണ്ണം ഒന്നും രണ്ടായിരവും ഉറപ്പിക ചിലവ ചെയ്യു
കൊലാഹലമായി സദ്യ കഴിച്ചു വരുന്ന ഒരു പഴയ
സമ്പ്രദായമാണെന്നു മാത്രമെ ചില പ്രദെശക്കാർ മ
നസ്സിലാക്കീട്ടുള്ളു- മറ്റു ചിലർ ധരിച്ചുവശായിട്ടുള്ളത
നല്ല ഒരു മുഹൂൎത്തത്തിന്ന പെൺകുട്ടികളുടെ കഴുത്തി
ൽ വല്ലവരെക്കൊണ്ടും വല്ല വിധത്തിലും ഒരു ചരട
കെട്ടിക്കെണമെന്നു മാത്രമാകുന്നു- ഇത്ര മാത്രമല്ലാതെ
ഈ താലികെട്ട കല്യാണത്തിന്റെ മുഖ്യമായ ഉദ്ദെ
ശവും താല്പൎയ്യവും മിക്ക ജനങ്ങൾക്കും ഒരു ലെശം മ
നസ്സിലായിട്ടില്ല- ചില ദിക്കുകളിൽ എത്ര പെൺകു
ട്ടികൾക്ക താലികെട്ടുവാൻ ഉണ്ടൊ അത്ര പുരുഷന്മാ
രും വെണമെന്നാണ നിശ്ചയം- പുരുഷരുടെ കാൎയ്യ
ത്തിൽ തരാതരം കുറയുമെന്നുള്ള ഒരു ദൂഷ്യവും കെട്ടു
കഴിഞ്ഞാൽ പ്രവൃത്തിച്ചു വരുന്ന ചട്ടവും അല്ലാതെ
താലി കെട്ടിക്കുന്ന കാൎയ്യത്തിൽ ഇവൎക്ക കുറെ അധി
കം വകതിരിവും തെല്ലൊരു പരിഷ്കാരവും ഉണ്ടെന്നു
തന്നെ പറയെണ്ടതാണ- ഇവർ താലി കെട്ടുന്ന പുരു
ഷനെ സ്ഥിരമായി ഭൎത്താവാക്കുന്നതായാൽ ഇവരു
ടെ പ്രവൃത്തിക്ക യാതൊരു ദൂഷ്യവും പിന്നെ പറവാ
നുണ്ടാകയില്ല- മറ്റു ചില ദിക്കുകളിൽ പെൺകുട്ടിക
ൾ എത്ര തന്നെ ഉണ്ടായിരുന്നാലും വെണ്ടില്ല കെട്ടു
വാൻ ഒരു പുരുഷൻ മാത്രമെ ഉണ്ടാകയുള്ളു- എല്ലാ കു
ട്ടികളുടെ കഴുത്തിലും ആ ഏകപുരുഷൻ ഒന്നായിട്ട
ചരട കെട്ടുന്നതായാൽ ജന്മസാഫല്യം വന്നു എന്നാ
ണ് ഇവർ വിചാരിച്ചു വരുന്നത- താലികെട്ടിന്റെഉ
ദ്ദെശം വിവാഹമാണെന്നുള്ള ധാരണ ഒരു ലെശമെ
ങ്കിലും ഇവൎക്ക ഉണ്ടായിരുന്നുവെങ്കിൽ തറവാട്ടിലുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/276&oldid=194668" എന്ന താളിൽനിന്ന് ശേഖരിച്ചത്