താൾ:CiXIV269.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 267

ല്ല- ഇതിനെപ്പറ്റി ഞാനും കുറെ ദിവസമായി ആ
ലൊചിച്ചു വരുന്നു- ജനസമുദായത്തിൽ വളരെകാല
മായിട്ട് നടത്തിവന്നിട്ടുള്ള സമ്പ്രദായ മാകയാൽ ഇ
തിൽ വെണ്ടത്തക്ക പരിഷ്കാരം ചെയ്വാൻ കുറെ അ
ദ്ധ്വാനവും പ്രയാസവും ഉണ്ട- ഏതായാലും ഇ
തിനെപ്പറ്റി ഒന്നു നല്ലവണ്ണം ആലൊചിക്കെണ്ടത
തന്നെയാണ.

ഗൊ. മെ—സാവധാനത്തിൽ ആലൊചിച്ചു വെണ്ടത്ത
ക്ക പ്രകാരം പ്രവൃത്തിക്കുവാൻ നമുക്ക് ധാരാളം അ
വസരമുണ്ടെല്ലൊ. സബ്ബറജിസ്ത്രാർ പറഞ്ഞിട്ടുള്ള പ്ര
കാരം കല്യാണം എനിയും രണ്ട നാല സംവത്സരം
കഴിഞ്ഞിട്ടമാത്രം നിവൃത്തിച്ചാൽ മതി- താലികെട്ടുന്ന
ത ഭൎത്താവതന്നെ ആയിരിക്കണം- അല്ലാഞ്ഞാൽ
അശെഷം വെടിപ്പില്ലെന്നാണ ഇപ്പൊൾ എനിക്കും
തൊന്നുന്നത. പണ്ടെത്തെതൊന്നും ഈ കാലത്ത ന
ടക്കില്ല. മുൻകാലങ്ങളിൽ പാടില്ലെന്നു വെച്ചിട്ടുള്ള
അനെകം കാൎയ്യങ്ങൾ നാമിപ്പൊൾ ഏൎപ്പെടുത്തി ന
ടത്തിവരുന്നില്ലെ? ജനങ്ങളുടെ ഇടയിൽ ദിവസംപ്ര
തി അറിവും നാഗരികവും വൎദ്ധിച്ചുവരുന്ന ഈ കാല
ത്ത ഈവക ദുരാചാരങ്ങൾ കെവലം ത്യാജ്യങ്ങളാ
ണെന്നുള്ളതിലെക്ക ലെശംസംശയമില്ല. ഇതിൽവെ
ണ്ടത്തക്ക ഭെദഗതികൾ നാം നിശ്ചയമായിട്ടും ചെ
യ്യെണ്ടത തന്നെയാണ- കഴിഞ്ഞുപൊയ സംഗതിയെ
പറ്റി എന്നി വിഷാദിച്ചിട്ട ഫലമില്ലെല്ലൊ.

രാ-മെ_നമ്മുടെ കുഞ്ഞിശ്ശങ്കര മെനോൻ ഇതിനെപ്പറ്റി
യാതൊന്നും ഇതവരെ പറഞ്ഞു കെട്ടില്ല- അദ്ദെഹ
ത്തിന്റെ അഭിപ്രായം എന്താണെന്ന കെൾപ്പാൻ
എനിക്കു വളരെ താൎല്പയ്യമുണ്ട- ഒന്നും പറയാതെയി
രിക്കുന്നത ഏതായാലും ഭംഗിയില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/279&oldid=194674" എന്ന താളിൽനിന്ന് ശേഖരിച്ചത്