താൾ:CiXIV269.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

256 പതിമൂന്നാം അദ്ധ്യായം

ന്നെ ആക്കുന്നതിന്ന യാതൊരു വിരൊധവും ഇല്ല.
രാ-മെ- മറ്റെ കാൎയ്യം കൊണ്ട എന്താണ ഒന്നും പറയാ
തെ ഇരുന്നത.

കു-കൃ-മെ-അത രണ്ടാമതായി പ്രസ്താവിച്ച സംഗതിയ
ല്ലെ? ഒന്നാമത്തെ കാൎയ്യം തീൎച്ചപ്പെടുത്തിയതിൽ പി
ന്നെ രണ്ടാമത്തെ സംഗതിയെ പറ്റി ആലൊചി
ക്കാമെന്ന വിചാരിച്ചു മാത്രമാണ യാതൊന്നും പറ
യാതിരിക്കുന്നത.

രാ. മെ- അത ശരിതന്നെ- ഞാൻ അത്ര ആലൊചിച്ചി
ല്ല- അങ്ങിനെയാവാം.

കരുണാകരൻ നമ്പ്യാര-ഇത്രയൊക്കെ തിരക്കിട്ട ഈ സം
വത്സരം തന്നെ ഈ അടിയന്തരം നിവൃത്തിക്കെണ്ടു
ന്ന ആവശ്യം എന്താണെന്ന എനിക്ക മനസ്സിലാക
ന്നില്ല. മാധവിക്ക അഞ്ചുവയസ്സും കൊച്ചുലക്ഷ്മിക്ക
മൂന്നുവയസ്സും മാത്രമെ ഇപ്പൊൾ പ്രായമായിട്ടുള്ളു-
ഏകദെശം തന്നെത്താൻ അറിയത്തക്ക പ്രായമെ
ങ്കിലും ആയല്ലാതെ പെൺകുട്ടികൾക്ക് താലികെട്ടരു
തന്നാണ് ഞാൻ വിചാരിക്കുന്നത- വെണ്ടത്തക്ക
പ്രകാരം ആലൊചിച്ചു പ്രവൃത്തിക്കുവാൻ നമുക്ക
എനിയും ധാരാളം അവസരമുണ്ടെല്ലൊ.

രാമുക്കുട്ടിമെനൊൻ-കല്യാണം കഴിക്കുന്നത് വളരെ ചെ
റുപ്പത്തിൽ തന്നെ ആയിരിക്കണം- സംബന്ധത്തി
ന്ന ഇത്തിരി മുതൃന്നാലും തരക്കെടില്ല-കുട്ടിപ്രായത്തി
ൽ കല്യാണവും ഏകദെശം വളൎന്നു എന്ന കണ്ടാൽ
പിന്നെ സംബന്ധവും ഇതാണ നാട്ടനടപ്പ- അത
കൊണ്ട ഈ അടിയന്തരം നടത്താൻ തക്ക സമയം
ഇത തന്നെയാണ്.

ക-ന-സംബന്ധവും താലികെട്ടും ഒരുമിച്ചാക്കുന്നതിന്ന വ
ല്ല വിരൊധവും ഉണ്ടൊ? കല്യാണപ്പന്തലിൽ വെച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/268&oldid=194649" എന്ന താളിൽനിന്ന് ശേഖരിച്ചത്