താൾ:CiXIV269.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 255

ഇദ്ദെഹം യാതൊരു സുഖക്കെടും പുറമെ കാണിക്കാതിരി
ക്കുന്നത- അറിവും വിഭാഗതയും ഇല്ലാത്ത മനുഷ്യൎക്ക അ
ധികപ്രസംഗമുണ്ടായാൽ പിന്നെത്തെ കഥ പറയെണമെ
ന്നില്ലെല്ലൊ. എങ്കിലും കുഞ്ഞിശ്ശങ്കരമെനൊനെ രാമുക്കുട്ടി
മെനൊന നല്ലവണ്ണം ബൊധിച്ചു എന്ന പറഞ്ഞാൽ കഴി
ഞ്ഞെല്ലൊ- എല്ലാവരും കൂട്ടി മുകളിൽ കുത്തിരുന്ന പി
ന്നെയും ഓരൊ സംഗതിയെ പറ്റി സംസാരിച്ചുകൊണ്ടിരി
ക്കുന്ന മദ്ധ്യെ രാമുക്കുട്ടിമെനൊൻ കുഞ്ഞികൃഷ്ണുമെനൊ
ന്റെ മുഖത്ത നൊക്കി ഇപ്രകാരം പറഞ്ഞു.

രാമുക്കുട്ടിമെനൊൻ- നൊം എല്ലാവരും ഇവിടെ ഇങ്ങി
നെ ഒന്നിച്ചു കൂട്ടുവാൻ സംഗതി വന്നിട്ടുള്ള അവസ്ഥ
ക്ക ഗൊപാലമെനൊൻ താങ്കൾക്ക എഴുതിയയച്ച
കാൎയ്യവും കൂടി ഇപ്പൊൾ തന്നെ ആലൊചിച്ചു തീൎച്ച
പ്പെടുത്തി കളയുന്നതാണ വളരെ നല്ലതെന്ന തൊ
ന്നുന്നു- ഈ മെടമാസം പതിമൂന്നാം തിയ്യതി താലി
കെട്ടാൻ ഒരു നല്ല മുഹൂൎത്തമുണ്ട- ഇവിടുത്തെ രണ്ടു
കുട്ടികളെ കല്യാണം ആ ദിവസം തന്നെ ആക്കെ
ണമെന്നാണ ഞാൻ വിചാരിക്കുന്നത- ഈ സംവത്സ
രത്തിൽ പിന്നെ മുഹൂൎത്തം ഇല്ല- ഇത കൂടാതെ വെ
റെയും ഒരു സംഗതികൊണ്ട ആലൊചിപ്പാനുണ്ട-
മീനാക്ഷിക്കുട്ടിക്കും കാൎത്ത്യായിനിക്കും ഏകദെശം കു
ട്ടിപ്രായം കഴിഞ്ഞുവെല്ലൊ- ആ കാൎയ്യത്തെപ്പറ്റി
എന്താണ വിചാരിക്കുന്നത? അതും ഈ അവസര
ത്തിൽ തന്നെ നിവൃത്തിക്കെണ്ടതാണ- എനി കാല
താമസം ചെയ്യുന്നത ഭംഗിയില്ല.

കു-കൃ-മെ-കല്യാണം ഏതായാലും കഴിപ്പിക്കെണ്ടത ത
ന്നെ താങ്കളുടെ ഹിതപ്രകാരം ചെയ്യാമെന്നാണ ഞാ
നും വിചാരിക്കുന്നത-കരുണാകരൻ നമ്പ്യാൎക്കും ഗൊ
പാലമെനൊനും മനസ്സാണെങ്കിൽ ഈ മെടത്തിൽ ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/267&oldid=194647" എന്ന താളിൽനിന്ന് ശേഖരിച്ചത്