താൾ:CiXIV269.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 257

ഭൎത്താവിനെക്കൊണ്ട താലികെട്ടിക്കുന്നതല്ലെ വള
രെ മാനവും വെടിപ്പും ഉള്ള കാൎയ്യം.

രാ-മെ_അത ഒരിക്കലെങ്കിലും സാധിക്കുന്ന ഒരു കാൎയ്യമ
ല്ല- കുഡംബം അധികമുള്ള ചില വലിയ തറവാടു
കളിൽ ചിലപ്പൊൾ പത്തും ഇരുപത്തഞ്ചും പെൺ
കൂട്ടികളെ ഒരുമിച്ചു കെട്ടാനുണ്ടായി എന്നുവരാം. എ
ല്ലാറ്റിന്നും ഒരെ പ്രാവശ്യം തന്നെ സംബന്ധക്കാ
രെ കിട്ടാനും അവരെക്കൊണ്ട താലികെട്ടാനും ഈ
ജന്മം സാധിക്കുന്നതല്ല- സംബന്ധക്കാരനെ കല്യാ
ണ ച്ചിലവിലെക്കുള്ള അങ്ങാടിസ്സാമാനങ്ങളൊടുകൂടി
വിലകൊടുത്ത മെടിക്കുന്നതല്ലല്ലൊ? അങ്ങിനെയാ
ണ്ടെങ്കിൽ ഒരുസമയം സാധിച്ചു എന്ന വന്നെക്കാം.
വിചാരിച്ചാൽ യാതൊരു നിവൃത്തിയും ഇല്ലാത്ത കാ
ൎയ്യത്തെപ്പറ്റി വൃഥാ പറഞ്ഞിട്ട എന്താണഫലം

ക-ന- ഒരു തറവാട്ടിൽ ജനിച്ചിട്ടുള്ള എല്ലാ പെൺകുട്ടിക
ൾക്കും ഒരെ ദിവസം തനെ കല്ല്യാണം കഴിക്കെണ
മെന്നുള്ള ശാഠ്യം വിട്ടുകളയുന്നതായാൽ ഈ ജന്മംകൊ
ണ്ടത്തന്നെ അത സാധിപ്പിക്കാവുന്ന കാൎയ്യമാണ-സം
ബന്ധക്കാര ഉണ്ടെന്ന കാണുന്ന കൂട്ടികൾക്ക മാത്രം
കെട്ടിയാൽ മതി- മറ്റുള്ളവൎക്ക സംബന്ധക്കാർ വരു
ന്നസമയം ആവാമെന്നു വെച്ചെക്കണം- ഇങ്ങിനെ
ചെയ്യുന്നതായാൽ യാതൊരു പ്രയാസവും ഇല്ല- ഭ
ൎത്താവ തന്നെ താലികെട്ടിയെന്നും വരും.

രാ-മെ_സംബന്ധക്കാരൻ വരുന്നകാലത്ത മാത്രം ഓരൊ
ന്നിനെ പിടിച്ചു താലികെട്ടിക്കാമെനുവെച്ചാൽ അ
ത നിമിത്തം ഉണ്ടാവാനിരിക്കുന്ന ബുദ്ധിമുട്ടും അന
ൎത്ഥവും പറഞ്ഞാൽ തിരുന്നതല്ല. സാമാന്യം ഭെദമാ
യിട്ട ഒരു കല്യാണം കഴിച്ചുകൂട്ടെണമെങ്കിൽ നന്ന ചു
രുങ്ങിയപക്ഷം എല്ലാ വകയും കൂടി അഞ്ഞൂറുറുപ്പിക


33

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/269&oldid=194652" എന്ന താളിൽനിന്ന് ശേഖരിച്ചത്