താൾ:CiXIV269.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

246 പന്ത്രണ്ടാം അദ്ധ്യായം

സ്വൈരക്കെടതന്നെ. അതുകൊണ്ട ജീവഹാനി വരുത്താ
നും മനസ്സുവരുന്നില്ല. അതുകൊണ്ട ഭൂമിയിൽ തന്നെ ഇരു
ന്ന പ്രായശ്ചിത്തം ചെയ്തു. പാപനാശം ചെയ‌്വാനാണ ഞാ
ൻ നിശ്ചയിച്ചിട്ടുള്ളത- ദുൎദ്ധരമായ വ്രതാനുഷ്ഠാനം കൊ
ണ്ടും പ്രായശ്ചിത്തം കൊണ്ടും തീത്ഥസ്നാനം ജപം ഇത്യാദി
കൊണ്ടും പാപം നശിച്ച പരിശുദ്ധയാകുമെന്ന കാക്കനൂർ
മനക്കൽ ഹരിജയന്തൻ നമ്പൂതിരിപ്പാടവർകൾ ഇന്ന രാ
വിലെ എനിക്ക ഉപദെശം തന്നിട്ടുണ്ട. കരുണാശാലിയും സാ
ത്വീകനുമായ ആ മഹാത്മാവ അരുളിച്ചെയ്യുംപ്രകാരം അണു
വൊളം വീഴ്ചവരുത്താതെ വ്രതാനുഷ്ഠാനം ചെയ്തു നിഷ്കന്മ
ഷയായി സതിയായി കാലക്ഷെപം ചെയ്വാനാണ് എന്റെ
ഇപ്പൊഴത്തെ ആരംഭം- എന്നെ മഹാ പാതകിയും ച
ണ്ഡാലിയും ആക്കിത്തീൎപ്പാൻ രാപ്പകൽ അത്യുത്സാഹം
ചെയ്തുവന്നിട്ടുള്ള നിങ്ങളെ എന്റെ മുമ്പിൽ നിൎത്തി യൊ
ഗ്യനായ ഒരു പുരുഷന്റെ മുഖാന്തരം ഈ എല്ലാ സംഗ
തികളും പറഞ്ഞു തീൎക്കെണമെന്ന വിചാരിച്ചിട്ടാണ് ഞാ
ൻ ഇന്നു ഉച്ചക്കശെഷം പല യുക്തിയും വഞ്ചനയും പ്ര
യൊഗിച്ച നിങ്ങളെ എല്ലാവരെയും ഇവിടെ ക്ഷണിച്ചുനി
ൎത്തിയത. അത കൊണ്ട നിങ്ങൾ ആരും എന്റെ നെരെ
അണുമാത്രം മുഷിച്ചിൽ കൂടാതെ എന്നെ അനുഗ്രഹിക്കെ
ണ്ടതിന്ന ഞാൻ വിനയത്തൊടെ അപെക്ഷിക്കുന്നു- മാനാ
വമാനം എന്നുള്ള വിചാരം ലെശം ക്രടാതെ രാപ്പകൽ ദു
ഷ്കൎമ്മം ചെയ്ത ജനാപവാദവും മഹാ പാതകവും സമ്പാദി
ച്ച തല കീഴായി നരകത്തിൽ വീഴാൻ ഒരുങ്ങി നിൽക്കുന്ന എ
നിക്ക ക്രിമിനാൽ ശിക്ഷ അനുഭവിക്കുന്നതിൽ അശേഷം
വ്യസനമൊ ഭയമൊ ഇല്ല. എന്നാൽ നിൎദ്ദോഷിയും ശു
ദ്ധനുമായ ഈ എമ്പ്രാന്തിരിയെ ഈ കാൎയ്യത്തിൽ വ്യഥാ
ശിക്ഷിപ്പിക്കരുതെന്ന മാത്രമെ ഞാൻ അപെക്ഷിക്കുന്നുള്ളു-
നിരപരാധികളെ അറിഞ്ഞും കൊണ്ട കഷ്ടത്തിലാക്കുവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/258&oldid=194626" എന്ന താളിൽനിന്ന് ശേഖരിച്ചത്