താൾ:CiXIV269.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 247

ൻ ശ്രമിച്ചു വരുന്ന അപരാധികളെയാണ പിടിച്ച നല്ലവ
ണ്ണം ശിക്ഷിക്കെണ്ടത- സുകൃത ദുഷ്കൃതങ്ങൾ ഒഴികെ മറ്റു
യാതൊന്നും മനുഷ്യന്ന തുണയായിരിക്കയില്ലെന്നും നിസ്സാ
രമായ പ്രാപഞ്ചിക സുഖത്തിന വെണ്ടി അകൃത്യം പ്രവൃ
ത്തിക്കുന്നത ഭൊഷത്വമാണെന്നും സത്യവും മൎയ്യാദയും ഒ
രുകാലത്തും ഉപെക്ഷിക്കരുതെന്നും ഇന്നലെ രാത്രി സ്വ
പ്നത്തിൽ എന്റെ അച്ഛനും ഇന്ന രാവിലെ ജാഗ്രത്തിൽ
പരിശുദ്ധാത്മാവായ നമ്പൂതിരിപ്പാടവർകളും ഒരു പൊലെ
എന്നെ ഉപദെശിച്ചിട്ടുള്ളത ഞാൻ ശിലാരെഖയെപ്പൊ
ലെ എന്റെ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു."

കൊച്ചമ്മാളു ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്ന മദ്ധ്യെ
വയൊധികന്മാരായ രണ്ട പുരുഷന്മാരും വൃദ്ധയായ ഒരു സ്ത്രീ
യും കയറിവന്നു. അവർ മുറ്റത്ത എറങ്ങി നിന്നിട്ട കൊ
ച്ചമ്മാളുവിനെ വിളിച്ചു അല്പം ഉച്ചത്തിൽ ഇങ്ങനെ പറ
ഞ്ഞു- "ഇന്നരാവിലെ വലിയ നമ്പൂരിപ്പാടവർകൾ നി
ന്നൊട കല്പിച്ചിട്ടുള്ള പ്രകാരം എനിമെൽ നടപ്പാൻ നീ ഒ
രുക്കണ്ടെങ്കിൽ ഇപ്പൊൾ തന്നെ ഞങ്ങളുടെ ഒരുമിച്ചു
മനക്കലെക്ക പൊരുവാൻ കല്പിച്ചിരിക്കുന്നു- നിശ്ചയിച്ച
പ്രകാരമുള്ള വ്രതം ആരംഭിപ്പാൻ വെണ്ടത്തക്ക ഒരുക്കങ്ങ
ൾ അവിടെ തെയ്യാറാക്കീട്ടുണ്ടെന്നും അതകൊണ്ട താമ
സം കൂടാതെ ഇവിടെനിന്ന പൊരെണമെന്നും വിശെഷി
ച്ചും തിരുമനസ്സുകൊണ്ട അരുളിച്ചെയ്തിരിക്കുന്നു" കൊച്ചമ്മാ
ളു ഈ കല്പന കെട്ട ഉടനെ അവിടെനിന്ന എഴുനീറ്റ അ
മ്മയുടെ കാക്കൽ മൂന്നു പ്രാവശ്യം നമസ്കരിച്ചു തന്റെ ജ്യെ
ഷ്ഠന്മാരെയും തൊഴുതു കാൽ പിടിച്ചു എല്ലാവരൊടും പ്ര
ത്യെകം പ്രത്യെകം യാത്രയയപ്പിച്ചു. “ഞാൻ പൊകുന്നു-എ
നി എല്ലാം എന്റെ യൊഗംപൊലെയും അച്ഛന്റെ കാ
രുണ്യംപൊലെയും വരട്ടെ" എന്ന പറഞ്ഞു തന്റെ ചെ
ല്ലവും എല്ലാ താക്കൊലുകളും അമ്മയുടെ മുമ്പിൽ വെച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/259&oldid=194629" എന്ന താളിൽനിന്ന് ശേഖരിച്ചത്