താൾ:CiXIV269.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 245

നിങ്ങൾ എന്നെ നല്ലത ശീലിപ്പിച്ചിരുന്നു എങ്കിൽ നിങ്ങ
ളുടെ ഈ കൊച്ചമ്മാളു എന്തൊരു ഭാഗ്യമുള്ള മകളായിരി
ക്കുമായിരുന്നു- നിങ്ങളുടെ അന്ത്യകാലത്തിൽ കണ്ണുനീർ
വാൎത്തുംകൊണ്ട അടുക്കെയിരുന്ന കഞ്ഞിവെള്ളം കൊരി
ത്തന്ന മരിപ്പിക്കെണ്ടുന്നവളായ നിങ്ങളുടെ ഈ മകളെ
നിങ്ങൾ ഇങ്ങിനെ ആക്കിയെല്ലൊ? അയ്യൊ ദൈവമെ!
ഈ വ്യസനം ഞാൻ ആരൊട്ടു പറയെണ്ടു? അമ്മക്ക
വകതിരിവില്ലാത്തതൊ ഇരിക്കട്ടെ. സ്ത്രീസ്വഭാവം കൊ
ണ്ട ഒരുസമയം അങ്ങിനെ വന്നെക്കാം. അല്പം വിഭാഗത
യും അവമാനത്തിൽ തെല്ലു ഭയവും അന്യന്മാരുടെ പരി
ഹാസത്തിൽ കുറച്ചു ദൈന്യവും എന്റെ ജ്യെഷ്ഠന്മാൎക്ക ഉ
ണ്ടായിരുന്നു എങ്കിൽ അത മതിയായിരുന്നു. ഇവരുടെ അ
വസ്ഥ അമ്മെടെതിലും ബഹു ചിത്രമല്ലെ- വീട്ടിൽ നടന്നു
വരുന്ന യാതൊരു കാൎയ്യവും അന്യന്മാർ പറഞ്ഞു പരിഹ
സിക്കുന്നത് കെട്ടാൽ പൊലും അന്വെഷിക്കാത്ത പുരുഷ
ന്മാർ മറ്റു വല്ലവരും ഉണ്ടൊ? നിങ്ങളുടെ ഉടപ്പിറന്നവള
ല്ലെ ഈ കൊച്ചമ്മാളു! എന്റെ നടവടിയെപ്പറ്റി നിങ്ങളു
ടെ മുഖാന്തരം അന്യന്മാർ ദുഷിക്കുമ്പൊൾ മിണ്ടാതെ ത
ലയും.താഴ്ത്തി നില്ക്കുകയല്ലാതെ നിങ്ങൾക്ക എന്തെങ്കിലും ഒ
ന്ന പറവാൻ നിവൃത്തിയുണ്ടൊ? എന്റെ നിൎഭാഗ്യ ശക്തി
യും പൂൎവ്വജന്മത്തിൽ ചെയ്തിട്ടുള്ള പാപ പരിപാകവും എ
ന്നല്ലാതെ നിങ്ങളെ കുറ്റം പറഞ്ഞിട്ട യാതൊരു ഫലവും
ഇല്ല- ഈ അവമാനം സഹിച്ചുംകൊണ്ട ഭൂമിയിൽ ഇരിക്കു
ന്നതിനെക്കാൾ മരിച്ചുകളയുന്നതാണ വളരെ നല്ലത- മരി
ച്ചാലും സ്വൈരക്കേടിന്ന വൎദ്ധനതന്നെ- ജീവകാലത്തിൽ
അവമാനം ഭൂമിയിൽ മാത്രമെ ഉള്ളു- മരിച്ചാൽ രണ്ടുദിക്കി
ലും ഒരുപൊലെ അനുഭവിക്കും- ഭൂമിയുള്ളന്നും ഈ അപരാ
ധം തിരുന്നതല്ല-എത്രകാലത്തൊളം ഭൂമിയിൽ ഈ സ്വൈ
രക്കെട നില്ക്കുന്നുവൊ അത്ര കാലത്തൊളം പരത്തിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/257&oldid=194624" എന്ന താളിൽനിന്ന് ശേഖരിച്ചത്