താൾ:CiXIV269.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 241

വ്യസനത്തെ ഉണ്ടാക്കിയത. അതിമനൊഹരമായി നീണ്ടി
രുണ്ട അഗ്രം ചുരുണ്ട ഇവളുടെ തലമുടി ഒരു ഇഴപൊലും
വെച്ചെക്കാതെ കണ്ണാടിയിൽ നൊക്കി കത്രികകൊണ്ട ഇ
വൾ ഖണ്ഡിച്ചു കളഞ്ഞതാണ സഹിപ്പാൻ പാടില്ലാത്ത
മനൊവെദനയെയും മഹാവ്യസനത്തെയും ഉണ്ടാക്കി തീ
ൎത്തത- ഈ വ്യസനം ഇവളെ വല്ലവിധെനയും ഒരു പ്രാവ
ശ്യം കണ്ടവൎക്കല്ലാതെ പറഞ്ഞാൽ നല്ലവണ്ണം മനസ്സിലാ
കില്ല.

മൂടുപടം എടുത്ത ഉടനെ കൊച്ചമ്മാളു തന്റെ കക്ഷ
ത്തിൽനിന്ന ഒരു വെള്ളിച്ചെല്ലം എടുത്ത അരികെ വീണു
വിലാപിക്കുന്ന തന്റെ അമ്മയുടെ മുമ്പിൽവെച്ച എല്ലാവ
രുടെ മുഖത്തും ഒന്നനൊക്കി അശെഷം കുലുക്കമൊ പരിഭ്ര
മമൊ കൂടാതെ ഇപ്രകാരം പറഞ്ഞു - "എന്റെ ഇപ്പൊഴ
ത്തെ സ്വരൂപവും ആരംഭവും കണ്ടിട്ട നിങ്ങൾ എല്ലാവ
രും വല്ലാതെ വ്യസനിക്കുന്നുണ്ടായിരിക്കാം- ഇതെല്ലാം കാ
ലസ്വരൂപനായ ദൈവത്തിന്റെ വിലാസമാണെന്നു വി
ചാരിച്ചു സന്തൊഷിക്കയാണ വെണ്ടത- ഇതുവരെ ഞാൻ
നിങ്ങൾ എല്ലാവരുടെയും കണ്ണിനും മനസ്സിനും അത്യാ
നന്ദത്തെ ജനിപ്പിക്കുന്ന ഒരു പെൺകിടാവായിരുന്നു- ഇ
പ്പൊൾ നിങ്ങൾക്ക ഈവിധം കാണ്മാനും ഞാൻതന്നെയ
ല്ലെ സംഗതിവരുത്തിയത? ഇതിന്റെ കാരണം അറിയു
മ്പോൾ നിങ്ങൾക്ക എന്റെ മെൽ സന്തൊഷവും ബ
ഹുമാനവും തൊന്നുവാനെ ഇടയുള്ളു. ഞാൻ ഏകദെശം
നാല സംവത്സര മായിട്ട ഈ അടുത്ത പ്രദെശങ്ങളിൽ
ഏറ്റവും ശ്രുതിപ്പെട്ട നിലയിൽ ഇരുന്ന വളരെ പെരു
കൾ സമ്പാദിച്ചിട്ടുള്ള ഒരുത്തിയാണെന്ന നിങ്ങൾക്ക ന
ല്ലവണ്ണം അറിവുള്ളതാണെല്ലൊ. എന്നെ അറിയാത്തവ
രും എന്നെ വന്ന കാണാത്തവരും എനിക്ക വല്ലതും കൊ
ണ്ടന്നു തരാത്തവരും ഈ ദിക്കിൽ വളരെ ചുരുക്കമെയു

31

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/253&oldid=194615" എന്ന താളിൽനിന്ന് ശേഖരിച്ചത്