താൾ:CiXIV269.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 പന്ത്രണ്ടാം അദ്ധ്യായം

അവൾ ഈ വിവരം യാതൊന്നും ഒരു മനുഷ്യനൊടും മി
ണ്ടാതെ കാക്കനൂർ മനക്കൽ ഹരിജയന്തൻ എന്ന വലിയ
നമ്പൂരിപ്പാടവർകളെ ചെന്നുകണ്ട തന്റെ പൂൎവചരിത്രവും
കഷ്ടസ്ഥിതിയും സ്വപ്നാവസ്ഥയും എല്ലാം അദ്ദെഹത്തെ
അറിയിച്ചു സാഷ്ടാംഗം കാൽക്കൽ വീണുനമസ്കരിച്ചു. സ
ൎവ്വാപരാധങ്ങളും സൎവ്വപാപങ്ങളും അകറ്റി തന്നെ കരുണ
യൊടും കൂടെ പരിപാലിക്കെണമെന്നു കണ്ണുനീർ വാൎത്തും
കൊണ്ട അപെക്ഷിച്ചു. ആശ്രിതന്മാരിൽ അതിവാത്സല്യ
വുംസമജീവികളിൽ അനുകമ്പയും മനഃപാകതയും ഉള്ള വൃ
ദ്ധനും സുശീലനുമായ ഈ ബ്രാഹ്മണ ശ്രെഷ്ടൻ ഇവളുടെ
അന്തസ്താപവും വിനയവും കണ്ടു കരുണാൎദ്ര ചിത്തനായി
ട്ട അവളെ ആശ്വസിപ്പിച്ച മെലിൽ വെണ്ടുന്നതായ നട
വടിയെപ്പറ്റി ചില സാരൊപദെശം ചെയ്തു, അതു പ്രകാ
രം അനുഷ്ഠിപ്പാൻ മനസ്സും ഭക്തിയും ഉണ്ടെങ്കിൽ പ്രായ
ശ്ചിത്തം പരിശുദ്ധയാക്കി സ്വപുത്രിയെ പൊലെ
പരിരക്ഷണം ചെയ്യുന്നുണ്ടെന്ന ശപഥം ചെയ്തു വ്രതാനു
ഷ്ഠാനത്തിന്ന വെണ്ടപ്പെട്ട ഉപകരണങ്ങളും കൊടുത്ത തി
രികെ പറഞ്ഞയച്ചിട്ടുണ്ടായിരുന്നു. പങ്ങശ്ശമെനൊൻ അ
ന്വെഷണത്തിന്ന വന്നത കണ്ടപ്പൊൾ തന്റെ മനൊരഥ
വും ഇന്ന തന്നെ സാധിപ്പിക്കെണമെന്ന നിശ്ചയിച്ചാണ
ഇവൾ അദ്ദെഹത്തൊട വളരെ രസകരമായി സംസാരി
ച്ചതും അദ്ദെഹത്തെ ഉണ്ണാൻ ക്ഷണിച്ചതും. എന്നാൽ ഈ
അന്തൎഗ്ഗതവും ആരംഭവും ഇതവരെ യാതൊരാൾക്കും മന
സ്സിലായിരുന്നില്ല. പങ്ങശ്ശമെനാൻ കുളിപ്പാൻ വേണ്ടി
പൊയ ഉടനെ ഉൗണകഴിച്ചു തന്റെ അറയിൽ പൊയി വാ
തിൽ അടച്ചിരുന്നു ചെയ്തിട്ടുള്ള പരിശ്രമം ഇന്നതായിരുന്നു
എന്ന വായനക്കാരൊട എനി പ്രസ്താവിക്കെണ്ടതില്ലല്ലൊ.
ഇവൾ സൎവ്വാംഗം ഭസ്മം തെച്ചതും കാഷായ വസ്ത്രം ഉടു
ത്തതും രുദ്രാക്ഷം ധരിച്ചതും ഇതൊന്നുമല്ല കാണികൾക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/252&oldid=194612" എന്ന താളിൽനിന്ന് ശേഖരിച്ചത്