താൾ:CiXIV269.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 പന്ത്രണ്ടാം അദ്ധ്യായം

ള്ളു- എല്ലാവിധ ദുഷ്കൃതങ്ങൾക്കും ഞാൻ ഒരു താഴികക്കുട
മായി നില്ക്കയാണ ചെയ്യുന്നത. ഈ ചുരുങ്ങിയ കാലത്തി
ന്നിടയിൽ എല്ലാവകയും കൂടി രണ്ട മൂവ്വായിരം ഉറുപ്പി
കയുടെ മുതൽ രാപ്പകൽ അതിപ്രയത്നം ചെയ്ത സമ്പാ
ദിച്ചിട്ടും ഉണ്ട- എന്റെ അമ്മക്കും ഈ ജെഷ്ടന്മാൎക്കും എ
ന്റെ ദെഹ മല്ലാതെ യാതൊരു സ്വത്തും ഇല്ല- അതു
കൊണ്ട കാലൊചിതമായി വെണ്ടിവരുന്ന എല്ലാ വിധ സ
ഹായവും സൌകൎയ്യവും ഇവർ അറിഞ്ഞും അറിയാതെയും
എനിക്ക ചെയ്തും ചെയ്യിച്ചുംവരാറുണ്ട്- ഇവരുടെ സഹായം
എല്ലാ കാൎയ്യത്തിനും മതിയായ് വരികയില്ലെന്ന കണ്ടിട്ടാണ
ഈ ശങ്കരനെമ്പ്രാന്തിരിയും ക്രടി വന്നുചെൎന്നത- ഇദ്ദെഹം
ആദ്യം രണ്ട് സംവത്സരത്തൊളം എന്റെ ദല്ലാളിയായി
നിന്ന വ്യാപാരത്തിൽ എനിക്ക വലിയ ലാഭവും പലെ ആ
ദായങ്ങളും ഉണ്ടാക്കി തന്നിരിക്കുന്നു. അതിൽ പിന്നെ ഏ
കദെശം രണ്ട കൊല്ലമായിട്ട എന്റെ സംബന്ധക്കാരനും
കൂടിയാണ- ഇവർ നാലുപെരും കൂടി ചെയ്തിട്ടുള്ള ഉപകാരം
കൊണ്ടാണ് ഞാൻ ഇപ്പൊൾ ഈ നിലയിൽ പ്രവെശിപ്പാ
ൻ സംഗതി വന്നിട്ടുള്ളത- എനിക്ക് ഏകദെശം ബുദ്ധിവെ
ച്ച മുതല്ക്ക എന്റെ ജ്യെഷ്ഠന്മാർ അസ്തമിച്ചാൽ ഒരു നാഴിക
പൊലും ഇവിടെ താമസിച്ചിട്ടുള്ള പ്രകാരം എനിക്ക തൊന്നു
ന്നില്ല- സന്ധ്യക്ക മുമ്പെ ഊണും കഴിച്ച സംബന്ധവീട്ടി
ലെക്ക പൊകയാണ ഇതുവരെയുള്ള പതിവ- ഇന്ന ഞാൻ
വെറെ ഒരു സംഗതി പറഞ്ഞു താമസിപ്പിച്ചത കൊണ്ടമാ
ത്രം ഇവിടെ കാണ്മാൻ സംഗതി വന്നതാണ- എനിക്കും അ
മ്മക്കും ബൊധിച്ച പ്രകാരം ചെയ്യുന്നത ഇവൎക്ക പൂൎണ്ണ സ
മ്മതമാണ- എനിക്ക അമ്മയും ഗുരുനാഥനും ചങ്ങാതിയും
സഹായിയും എല്ലാം എന്റെ അമ്മ തന്നെയാണ- അമ്മ
യുടെ ഉപദെശം കൊണ്ടും വാത്സല്യം കൊണ്ടും സഹായം
കൊണ്ടും ആണ ഞാൻ ഇത്ര വെഗത്തിൽ ഇത്ര പ്രസിദ്ധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/254&oldid=194617" എന്ന താളിൽനിന്ന് ശേഖരിച്ചത്