താൾ:CiXIV269.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 ഒന്നാമദ്ധ്യായം

ഉള്ളു. രണ്ടു മാതിരി പുസ്തകങ്ങളും ഭംഗിയിൽ കെട്ടി
പുറമെ സ്വർണ്ണലിപിയിൽ പേർ പതിച്ചിട്ടുണ്ട്. അൾ
മേരയുടെ വടക്കുഭാഗം കോച്ചുകട്ടിലിന്റെ ഏകദേശം ന
ടുവിൽ നേരെ മുകളിൽ ഭംഗിയുള്ള ഒരു നാഴികമണി വെ
ച്ചിട്ടുണ്ട. പൂമുഖം ആകപ്പാടെ നോക്കി കണ്ടപ്പോൾ ഗോ
വിന്ദനുണ്ടായ സന്തോഷവും ആശ്ചൎയ്യവും ഇത്രയെന്ന
പറവാൻ പ്രയാസം. കുഞ്ഞികൃഷ്ണമേനവന്റെ വലി
വലിപ്പവും പ്രഭാവവും ഇപ്പോൾ മാത്രമാണ ഗോവിന്ദന
മുഴുവൻ മനസ്സിലായത. പൂമുഖത്ത ഇരിക്കുന്ന കാൎയ്യമൊ
നില്ക്കട്ടെ. അവിടെ നില്പാൻ തന്നെ ഇവന്ന ലേശം
ധൈൎര്യം ഉണ്ടായിരുന്നില്ല. പരമധാനിയിൽ തന്റെ
കാൽവെക്കുന്നത് ഇവന പരമ സങ്കടമായി തോന്നി.
ഒടുക്കം ഇവൻ അവിടെ വിരിച്ചവെച്ചിട്ടുള്ള പുല്ലുപായി
ൽ പതുക്കെ ഇരുന്നിട്ട കണ്ടപ്പനെ നോക്കി
പറഞ്ഞു.

ഗോവിന്ദൻ— താൻ മഹാ ഭാഗ്യവാൻ തന്നെ. ഇത്ര
പരമയോഗ്യനായ ഒരു മഹാ പുരുഷനെ ആശ്ര
യിച്ച നിത്യവൃത്തി കഴിപ്പാൻ സംഗതി വന്നിട്ടുള്ള
മുജ്ജന്മത്തിൽ ചെയ്ത സുകൃതംകദണ്ടാണ.
സംശയമില്ല.

കണ്ടപ്പൻ— (ചിരിച്ചുകൊണ്ട) രാപ്പകൽ അടുപ്പ ഊതി
ഊതി കണ്ണിലെ വെള്ളം വറ്റി. അടി കൊണ്ട
കൊണ്ട എന്റെ പുറം വണ്ടി വലിക്കുന്ന കാളയു
ടെ ചുമല പോലെ ആയിരിക്കുന്നു. രാപ്പകൽ എ
ല്ലു മുറിയ പണി എടുത്താൽ രണ്ടുറുപ്പിക ശമ്പളം
കിട്ടും. ഇതൊക്കെ തന്നെയല്ലെ എന്റെ മഹാ
ഭാഗ്യം?

ഗോവിന്ദൻ— പ്രവൃത്തി എടുക്കുന്നതിനെ പറ്റി അല്ല
ഞാൻ പറഞ്ഞത. പണി എടുക്കാതെ ആൎക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/24&oldid=194027" എന്ന താളിൽനിന്ന് ശേഖരിച്ചത്