താൾ:CiXIV269.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 13

കഴികയില്ല. ഗുണവാനായ ഒരു മനുഷ്യന്റെ കിഴി
ൽ പണി എടുക്കുന്നത രസമുള്ള ഒരു കാൎയ്യമാണ.
തെറ്റു കണ്ടാൽ നമ്മെ ശിക്ഷിക്കുന്നത നമുക്ക
ചോറ തരുന്നവരുടെ പ്രവൃത്തിയല്ലെ?

കണ്ടപ്പൻ— യജമാനന്റെ ഗുണം കൊണ്ട എനിക്കെ
ന്താണ്? കണക്കല്ലാതെ ഒരു കാശു പോലും എനി
ക്ക കിട്ടാറില്ല. എന്റെ പരാധീനത്തിന്ന ഒരു
കുറവും ഇല്ല. സമുദ്രത്തിൽ പോയാലും പാത്രത്തിൽ
പിടിപ്പത. എനിക്ക ഒരു കണക്കുണ്ട. അത
എവിടെ ചെന്നാലും കിട്ടും. ഞാൻ രണ്ടരക്കൊല്ല
മായി ഇവിടെ വന്നിട്ട. അതിനിടക്ക കച്ചേരി
യിൽ ഒരു പതിനഞ്ച ഒഴിവല്ല ഉണ്ടായത. അതിൽ
ഒന്ന എങ്കിലും എനിക്ക തരണമെന്ന യജമാനന
തോന്നീട്ടില്ല. എന്നെപ്പോലുള്ള എത്ര ആളുക
ൾക്ക ഇങ്ങിനെയുള്ള യജമാനന്മാർ പണി ഉണ്ടാക്കി
കൊടുക്കുന്നു.

ഗോവിന്ദൻ— ഉദ്യോഗസ്ഥന്മാർ രണ്ടമൂന്ന തരക്കാരാണ.
ചിലർ തന്താങ്ങളുടെ ചാൎച്ചയിലും സംബന്ധത്തി
ലുംഉള്ള ആളുകൾക്ക കഴിയുന്ന ഗുണം ചെയ്വാൻ നോക്കും അന്യന്മാൎക്ക യാതൊരു ഗുണവും ചെയ്യു
ന്നത ഇവൎക്ക ഇഷ്ടമല്ല. ഭാൎയ്യയുടെയും രഹസ്യക്കാ
രിയുടെയുടെയും വീട്ടിലും സംബന്ധത്തിലും ഉള്ള ആളുക
ൾക്കുവേണ്ടി ഇവർ എന്തും ചെയ്യും “പണമെ
ഗുണം” എന്നു വിചാരിക്കുന്ന മറ്റു ചിലരുണ്ട.
അവർ പണംകിട്ടാതെ യാതൊന്നും ചെയ്യില്ല. അ
വൎക്ക ആരായാലും വേണ്ടില്ല. എന്തു കൎയ്യമായാലും
വേണ്ടില്ല. സകലത്തിന്നും പണം കിട്ടണം. ഇത
രണ്ടുംകൂടാതെ വേറെ ഒരുവക ഉദ്യോഗസ്ഥന്മാരുണ്ട.
അവർ ന്യായമല്ലാതെ യാതൊന്നും പ്രവൃത്തിക്കില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/25&oldid=194028" എന്ന താളിൽനിന്ന് ശേഖരിച്ചത്