താൾ:CiXIV269.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമദ്ധ്യായം 11

ലതകളുടെ ആകൃതിയിൽ അയൊനിൎമ്മിതമായി ചായമിട്ട
ചിത്രജാലങൾ മാത്രമെയുള്ളൂ. അതിന്റെമുകളിൽ ചാരി
യിരിപ്പാനും കിടപ്പാനും അതിവിശെഷമായ പടര്യിരി
പ്പുണ്ട. ഈ ചിത്രജാലങ്ങളുടെ ചുറ്റും പുറത്ത നിരക്കെ
വെച്ചിട്ടുള്ള ചട്ടികളിൽ പനിനീർ,മുല്ല,പിച്ചകം,ചെമ
ന്തി മുതലായ ചെടികളും ലതകളും പുഷ്പദലാകീൎണ്ണങ്ങ
ളായി അനൎഗ്ഗളമായ വായുപ്രചാരത്തിന്ന ഒരു വിധത്തി
ലും മുടക്കം ചെയ്യാതെ അതിമനൊഹരമായി ശീതളപ്രഭ
മായി ശൊഭിച്ചുനിൽക്കുന്നു. കിഴക്കും വടക്കും ഉള്ള ചുമ
രുകൾ ഏകദേശം ആറകോൽ ഉരയമുണ്ട. അതിവിശേ
ഷമായ വെള്ളപ്പട്ടുകൊണ്ടു വിതാനിച്ച തുടരെത്തുടരെ നാ
നാവൎണ്ണങ്ങളായ രസകടുക്കകൾ തൂക്കി നാല ഭാഗത്തും
നിരക്കെചിത്രക്കണ്ണാടികൾ അതി ഭംഗിയായി വെച്ചി
ട്ടുണ്ട്. അടിയിൽ മുഴുവനുംവിലയേറിയ പരധാനി
വിരിച്ച നടുവിൽ ഒരു വട്ടമേശയിട്ടിട്ടുണ്ട. അതിന്മേൽ
വിരിച്ചിട്ടുള്ള ചിത്രപടത്തിന്റെ വൈശിഷ്ട്യം അനി
ൎവ്വചനീയമാകുന്നു. ആ വട്ടമേശയുടെ നേരെ മുകളിവ
ളരെ ഭംഗിയുള്ള ഒരു സ്പടികവിളക്കതൂക്കീട്ടുണ്ട. അതിന്റെ
കിഴക്കഭാഗത്ത പട്ടമെത്ത വിരിച്ചു ഒരു ചാരകസെല
തെക്കോട്ട തിരിച്ച വെച്ചിട്ടുണ്ട. മറ്റുള്ള മൂന്നു ഭാഗത്തും
കൂടി അഞ്ച കസെലകളിട്ടിട്ടുള്ളതിൽ രണ്ട കസെലക്ക ക
യ്യില്ല. വടക്കെ ചുമരിന്റെ അരികെ ഒരു സോഫയും
കിഴക്ക ഒരു കോച്ചു കട്ടിലും ഉണ്ട. രണ്ടിന്മേലും ഓരൊ
വെള്ളപ്പായ വിരിച്ചിരിക്കുന്നു. രണ്ടിന്നും കണ്ണാറ്റിച്ചില്ലുകൾ പതി
ച്ചിട്ടുണ്ട. അതിൽ ഒന്നിൽ മുഴുവനും ഇംഗ്ലിഷ പുസ്ത
കങ്ങളാണ. മറ്റേതിൽ സംസ്കൃതപുസ്തകങ്ങൾ മാത്രമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/23&oldid=194026" എന്ന താളിൽനിന്ന് ശേഖരിച്ചത്