താൾ:CiXIV269.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 പത്താം അദ്ധ്യായം

ക്കണ്ടൊ അത്രോണ്ട അവൾക്ക വ്യഭിചാരം വൎദ്ധി
ച്ചാണ കാണുന്നത. സംബന്ധക്കാരനെ ഒരു പു
ല്ലോളം കൂട്ടാക്കില്ല— വീണയും തംബുരുവും എടുത്ത
പാട്ടുംപാടി കണ്ടവരുടെ കഴുത്തിൽ കേറി കളിപ്പാന
ല്ലാതെ അവൾക്ക യാതോരു കാൎയ്യത്തിലും ശ്രദ്ധയു
ണ്ടാകില്ല— വേണ്ടാത്ത ഇങ്കിരിയസ്സും പരിന്തിരി
യസ്സും പഠിപ്പിച്ചിട്ട എന്തൊരു ഗുണമാണുള്ളത—
കലെക്കട്ടർ സായ്വിന്റെ പണി കിട്ടാനൊ? കുപ്പായ
വും ഇട്ട മാടിപ്പുതച്ചു നടപ്പാനും രഹസ്യക്കത്ത വാ
യിച്ചു മനസ്സിലാക്കാനും അവസരം നോക്കി ത
ന്റെ ജാരന്മാൎക്ക എഴുതിഅയപ്പാനും മറ്റുമല്ലാതെ
യാതോരു കാൎയ്യവും ഇല്ല. ഇവറ്റയെ എഴുത്തു ശീ
ലിപ്പിക്കുന്നതകൊണ്ട നാട്ടിൽ വ്യഭിചാരത്തിന്റെ
വിത്തുവിതക്കയാണ ചെയ്തുവരുന്നത.

ഗോ—മേ—ഈ അഭിപ്രായത്തോട അടിയൻ കേവലം
വിരോധിയാണ— വേണ്ടത്തക്ക അറിവും ബുദ്ധി
ക്ക വികാസവും കൃത്യാകൃത്യങ്ങളെ വേർതിരിച്ചു കാ
ണിപ്പാനുള്ള വിവേകവും മനസ്സിന്ന പാകതയും
വിദ്യാഭ്യാസംകൊണ്ട മാത്രമെ സിദ്ധിപ്പാൻ കഴിക
യുള്ളു എന്നും വിദ്യാഭ്യാസമില്ലാത്തവർ ശുദ്ധമെ മൃ
ഗപ്രായന്മാരാണെന്നും വിദ്യാധനത്തിന്ന തുല്യമാ
യി യാതോരു ധനവും ഇല്ലെന്നും അനേകം യോഗ്യ
ന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളതിനോട യോജിച്ചു പു
രുഷന്മാർ വിദ്യാഭ്യാസം ചെയ്തു മേൽപറഞ്ഞ ഗുണ
ങ്ങളെ അനുഭവിച്ചു വരുന്നത വിചാരിച്ചാൽ തജ്ജ
ന്യമായ സകല ഗുണങ്ങളും സ്ത്രീകൾക്കും ഉണ്ടാവു
മെന്ന വിചാരിക്കാതെ ഇങ്ങിനെ ദൂഷണം പറയു
ന്നത കേവലം അബദ്ധമാകുന്നു— സ്ത്രീകൾ സം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/206&oldid=194443" എന്ന താളിൽനിന്ന് ശേഖരിച്ചത്