താൾ:CiXIV269.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 193

പ്പെടുനിന്നെങ്കിൽ മാത്രമെ ഭാൎയ്യാഭൎത്താക്കന്മാൎക്ക സ
ന്തോഷവും മനസ്സ്വസ്ഥതയും ഉണ്ടാവാൻ ഇടയു
ള്ളു— ചെറുപ്പ കാലത്തിൽ സംബന്ധക്കാരനെ ഉ
ണ്ടാക്കുന്നതകൊണ്ട അന്യോന്യമുള്ള അനുരാഗത്തി
ന്നും പ്രേമത്തിന്നും വളരെ കുറവു വന്നുകൂടുന്നു—
സ്ത്രീക്കു പിന്നീടം യൌവനം ആരംഭിക്കുമ്പഴക്ക
അവൾ തന്റെ ഭൎത്താവിന്ന അനുരൂപയല്ലെന്നൊ
അവൾക്ക ഭൎത്താവ അനുരൂപനല്ലെന്നൊ വരുവാ
നാണ സംഗതിയുള്ളത—അതുനിമിത്തം മാനോരഞ്ജ
നയൊ മനസ്തൃപ്തിയൊ മനസ്സന്തോഷമൊ കൂടാതെ
ദമ്പതിമാൎക്ക അന്യോന്യം സ്വൈരക്കേട വൎദ്ധിക്കു
വാനും ദുൎമ്മാൎഗ്ഗങ്ങളിൽ മനസ്സു പ്രവേശിച്ചു വ്യഭി
ചാരം ഉണ്ടാവാനും ദുഷ്പ്രജകൾ ജനിച്ചു വംശം ന
ശിപ്പിക്കുവാനും മറ്റും പ്രത്യേകം സംഗതിവന്നു
കൂടുന്നു. നാലാമത— ശൈശവത്തിൽ സംബന്ധം
ഉണ്ടാക്കുന്നതിനാൽ സ്ത്രീക്കു വേണ്ടത്തക്ക യാതോ
രു വിദ്യഭ്യാസത്തിന്നും നിവൃത്തിയില്ലാതെ വരു
ന്നു— വിദ്യഭ്യാസമില്ലാത്ത സ്ത്രീകളും പശുക്കളും ത
മ്മിൽ യാതോരു വ്യത്യാസവും ഇല്ലെന്നാണ എന്റെ
അഭിപ്രായം.

പു—ന— ഗോപാലൻ പറഞ്ഞിട്ടുള്ളാത ചിലതെല്ലാം ശരി
തന്നെയാണന്നവരികിലും ചിലത ശുദ്ധമെ അ
സംബന്ധമാണ— പെണ്ണുങ്ങളെ എഴുത്ത പഠിപ്പി
ച്ചിട്ട എന്തൊരു പ്രയോജനമാണുള്ളത. ശുദ്ധമെ
തോന്ന്യാസികളായി ഭൎത്താക്കന്മാൎക്കും വീട്ടിലുള്ള പു
രുഷന്മാൎക്കും അടങ്ങാതെ ഇഷ്ടാനുസരണം വ്യഭി
ചരിച്ചു നാടു പൊട്ടാക്കാനല്ലാതെ മറ്റെന്തൊരു കാ
ൎയ്യമാണുള്ളത— വിദ്യഭ്യാസം എത്രോണ്ട ഒരുത്തി


25

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/205&oldid=194440" എന്ന താളിൽനിന്ന് ശേഖരിച്ചത്