താൾ:CiXIV269.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 പത്താം അദ്ധ്യായം

പു—ന— (പരിഹാസമായിട്ട)അതുവ്വോ? അതൊന്നു കേ
ൾക്കേണ്ടാത തന്നെയാണ. എന്തെല്ലാം ദോഷങ്ങ
ളാണ ഉണ്ടാവാനിരിക്കുന്നത?

ഗോ—മേ— ഒന്നാമത— സ്ത്രീക്ക സ്വാഭാവികമായ വളൎച്ച
ക്ക ഹാനിയും ശക്തിക്ഷയവും ക്ഷീണവും ബുദ്ധി
ക്കമന്ദതയും നാനാവിധമായ രോഗവും അകാലവാ
ൎദ്ധക്യവും ചിലപ്പോൾ അപമൃത്യുവും സംഭവിക്കയാ
ണ ചെയ്തുകാണുന്നത— എത്രതന്നെ ദേഹപുഷ്ടിയും
ശക്തിയും ഉള്ളതാണെന്നവരികിലും കുട്ടിപ്രായത്തി
ൽ പിടിച്ചു വണ്ടിക്ക കെട്ടുകയോ കണ്ടങ്ങളിൽ പൂട്ടു
കയോ ചെയ്തുവരുന്ന മൂരിക്കുട്ടന്മാരുടെ പിൻകാല
ത്തെ അവസ്ഥയും ബലക്ഷയവും എല്ലാവൎക്കും നി
ശ്ചയമുള്ളതാണല്ലൊ— കാലാനുസരണമായി വള
ൎന്ന പ്രായേണവികസിക്കേണ്ടതായ എതെങ്കിലും
ഒരു പുഷ്പം ക്ഷമകൂടാതെ ബലമായി പിടിച്ചു വിട
ൎത്തുന്നതായാൽ അതിന്ന പലവിധമായ കേടുകൾ
സംഭവിപ്പാനും നൈസൎഗ്ഗീകമയ അഴകും വാസ
നയും തീരെ നശിച്ചു പോവാനും ഇടയുള്ളതാണ—
രണ്ടാമത— ബലഹിനയായി രക്തപുഷ്ടി കുറഞ്ഞു
ക്ഷീണിച്ച സദാ രോഗങ്ങൾക്ക അധീനയായി വ്യാ
കുലചിത്തയായിരിക്കുന്ന സ്ത്രീയുടെ സന്താനങ്ങളും
മാതാവിനെപ്പോലെതന്നെ ക്ഷീണിച്ച തളൎന്ന ഉ
ത്സാഹമൊ ബുദ്ധിസാമൎത്ഥ്യമൊ കൂടാതെ നിത്യോപ
ദ്രവകാരികളായി തീരുകയാണ ചെയ്യുന്നത— ഈ
ദോഷം തറവാടുള്ളന്നും പ്രബലമായിത്തന്നെയിരി
ക്കും. ശരീരം മെലിഞ്ഞ ശക്തിക്ഷയം വന്നിട്ടുള്ള
പശുക്കളുടെ കുട്ടികളെ ദിവസം‌പ്രതി നാം കണ്ടുവ
രുമാറില്ലെ? മൂന്നാമത— അന്യോന്യാനുരാഗം ബല

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/204&oldid=194402" എന്ന താളിൽനിന്ന് ശേഖരിച്ചത്