താൾ:CiXIV269.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 195

ഭോഗ സാധകമായ ഒരുയന്ത്രം മാത്രമാണെന്നു വി
ചാരിച്ചു ഇപ്രകാരം പറയുന്നത അജ്ഞാനത്തിന്റെ
യും അസൂയയുടെയും ആധിക്യം കൊണ്ടു മാത്രമാണ—
പ്രപഞ്ചത്തിന്റെ അധിഷ്ഠാനം സ്ത്രീകളാകുന്നത
കൊണ്ടും പുരുഷന്മാരെക്കാൾ വേണ്ടത്തക്ക വകതി
രിവും മൎയ്യാദയും അറിവും ഇവൎക്കാണ വേണ്ടത—
സന്തതികളെ ഉല്പാദിപ്പാനും സംഭോഗസുഖം അനു
ഭവിപ്പാനും മാത്രമെ ഇവരെക്കൊണ്ട ഉപയോഗമു
ള്ളു എന്ന വിചാരികുന്നതായാൽ തന്നയും സ്ത്രീക
ൾക്ക വിദ്യഭ്യാസം എത്രയൊ ആവശ്യമായിട്ടുള്ളതാ
കുന്നു. മൂഢമാരായ സ്ത്രീകളുടെ സന്താനങ്ങളും കേ
വലം മൂഢബുദ്ധികളായി വിവേക ശൂന്യങ്ങളായി
തീരുവാനെ തരമുള്ളു. കുട്ടികൾ ചുരുങ്ങാതെ ഏഴെട്ടു
സംവത്സരം മാതാവിന്റെ രക്ഷയിലും ലാളനയി
ലും മാത്രം ഇരുന്നവരുന്നതാകകൊണ്ട അവളുടെ
ഗുണദോഷങ്ങളെ അവറ്റയും അനുഭവിക്കാതെ
യിരിപ്പാൻ നിവൃത്തിയില്ല. മൎയ്യാദയും വകതിരി
വും അമ്മക്കുണ്ടെങ്കിൽ അവളുടെ മക്കളും മൎയ്യാദയും
വകതിരിവും ഉള്ളാവരായി തീരുമെന്നുള്ളതിന്നു സം
ശയമില്ല. മൎയ്യാദയില്ലാത്തവളുടെ സന്താനങ്ങളെ
അതുപ്രകാരം തന്നെ മൎയ്യാദയില്ലാതെ കാണുകയും
ചെയ്യുന്നതാണ. അത്രയുമല്ല കാൎയ്യാകാൎയ്യ പരി
ജ്ഞാനവും വിദ്യാഭാസവും ആലോചനാശക്തിയും
മറ്റും ഉള്ള ഒരു പുരുഷന്ന ഇഹലോകത്തിൽ ഭാൎയ്യാ
സംബന്ധമായ വല്ല സുഖവും വേണമെങ്കിൽ അ
വൾക്കും വേണ്ടത്തക്ക എല്ലായോഗ്യതയും വകതി
രിവും മുഖ്യാവശ്യമാകുന്നു. ശുദ്ധമെ പരമമുഠാളയാ
യി പശുപ്രായയായ ഭാൎയ്യയിൽനിന്ന ഗുണസമ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/207&oldid=194449" എന്ന താളിൽനിന്ന് ശേഖരിച്ചത്