താൾ:CiXIV269.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 189

ഗൊ—മെ— അങ്ങുന്ന ഇപ്പോൾ ആലോചിച്ച കാൎയ്യത്തെ
പ്പറ്റി ക്ഷണത്തിൽ യാതോരുമറുപടിയും പറവാ
ൻ അടിയന്ന തരമില്ലാതെ വന്നിരിക്കുന്നു. മറ്റു
ചിലരുമായി ആലൊചിക്കേണ്ടതും‌കൂടിയുണ്ട—നാല
ഞ്ചു ദിവസങ്ങൾക്കുള്ളിൽ വേണ്ടത്തക്കവരുമായി
കണ്ടാലോചിച്ചു വിവരം അറിയിക്കാം.

പു—ന— ഇതിനെപ്പറ്റി എന്താണ ഇത്രയെല്ലാം ആലോ
ചിപ്പാനുള്ളത? എല്ലാസംഗതികൊണ്ടും ഇത്ര തരമാ
യ ഒരു സംബന്ധം ഈ ജന്മനാമറ്റൊരു വിധ
ത്തിലും സാധിക്കുന്നതല്ല—അന്യോന്യം ചേൎച്ചയൊ
തരമൊ ഇല്ലാത്ത കാൎയ്യത്തിൽ മാത്രമെ ആലോചി
ച്ച നിശ്ചയിക്കേണ്ടതുള്ളൂ.

ഗൊ—മെ— അനേകം ദുൎഘടങ്ങളും മുടക്കങ്ങളും ഉള്ള ഈ
കാൎയ്യം ഒരിക്കലും നടക്കുന്നതല്ലെന്നാണഅടിയന്റെ
തീൎച്ചയായ അഭിപ്രായം. നടക്കാത്ത ഒരു വിഷയ
ത്തെപ്പറ്റി അധികം ഉത്സാഹിക്കാത്തതും പ്രസ്താ
വിക്കാത്തതുമാണ നല്ലത എന്നു തോന്നുന്നു.

പു—ന— (ചിരിച്ചും കൊണ്ട) നല്ല ശിക്ഷ. ഇത നടന്നി
ല്ലെങ്കിൽ പിന്നെ ഏത കാൎയ്യമാണണ നടക്കാൻ പോ
കുന്നത? ഗോപാലന മനസ്സുണ്ടെങ്കിൽ ഇന്ന രാത്രി
കൊണ്ട നോം നടത്തിച്ച തരാം— നടക്കില്ലെന്ന വി
ചാരിച്ചു ഗോപാലൻ ലേശം വ്യസനിക്കണ്ട— ആ
ഭാരം നോം ഏറ്റു— മറ്റു വല്ല പ്രതിബദ്ധങ്ങളും
ഉണ്ടൊ? ഉണ്ടെങ്കിൽ അത് കേൾക്കട്ടെ. അതും
നോം നിൎവ്വഹിച്ചു തരും. ഇന്ന തന്നെ ആയ്ക്കൊട്ടെ.
അതാണ വളരെ നല്ലത. നോം മദ്ധ്യസ്ഥനായ
അവസ്ഥക്ക അങ്ങിനെ ആയെങ്കിലെ നോക്ക മാന
മുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/201&oldid=194384" എന്ന താളിൽനിന്ന് ശേഖരിച്ചത്