താൾ:CiXIV269.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 പത്താം അദ്ധ്യായം

ചെയ്യും.എന്താണ ഗോപാലൻ മനസ്സുകൊണ്ട ആ
ലോചിക്കുന്നത ? പൂൎണ്ണസമ്മതം തന്നെയല്ലെ?

നമ്പൂരിപ്പാട്ടിന്റെ തുമ്പില്ലാത്ത സംസാരം കേട്ടിട്ട
ഗോപാലമേനോന സഹിക്കരുതാത്ത ദേഷ്യംവന്നു—"ഇ
ദ്ദേഹത്തോട ഒന്നും‌പറയാതെ എഴുനീറ്റുപോയ്ക്കളയുകയൊ
അതല്ല പടിയിറങ്ങിപോയ്ക്കൊളാൻ പറകയൊ എന്താണ
വേണ്ടു" എന്നിങ്ങനെ കുമ്പിട്ടിരുന്ന മനസ്സുകൊണ്ട ആ
ലോചിച്ചുതുടങ്ങി. പാറുക്കുട്ടി അകത്തനിന്ന ലക്ഷ്മിയമ്മ
യോടും നാണിയമ്മയോടും പതുക്കെ പിറുപിറക്കയായി—
"മീനാക്ഷിക്കുട്ടിക്ക കൊണ്ടുവന്നിട്ടുള്ള സംബന്ധം കേ
ട്ടില്ലെ? ആ നമ്പൂരിയെ നമുക്ക ഒരിക്കലും വേണ്ട—ശുദ്ധ
മെ കോമാളിയാണ— നമ്പൂരിയുടെ സംബന്ധവും‌മറ്റും
നോക്ക പറ്റില്ല— കേട്ടില്ലെ? ജ്യേഷ്ഠന്റെ മുഖത്തനോ
ക്കി ഈയിരപ്പാളി നമ്പൂരി പെണ്ണിനെക്കൊണ്ട പറഞ്ഞ
ത? എന്നോടായിരുന്നു ഈവിധം പറഞ്ഞതെങ്കിൽ ഞാ
ൻ മുഖത്തൊരു തുപ്പുകൊടുക്കും. തുമ്പില്ലാതെ എന്തെങ്കിലും
പറയാനൊ? ജ്യേഷ്ഠൻ ക്ഷമിച്ചകളഞ്ഞത ആശ്ചൎയ്യം‌ത
ന്നെ—വലിയേട്ടത്തി ജ്യേഷ്ഠനെ ഇങ്ങട്ട വിളിക്കിൻ. ആ
നമ്പൂരിയോടു ഒന്നും പറയാത്തതാണ നല്ലത. പോയ്ക്കോ
ട്ടെ ദുൎഘടം. വീട്ടുപണികാണണം എന്നു പറഞ്ഞത മന
സ്സിലായില്ലെ? ഇങ്ങനത്തെ ധൂൎത്തന്മാരോട സംസാരിക്കാ
നെ പോകരുത" പാറുക്കുട്ടി ഇങ്ങിനെ അകത്തനിന്ന തി
രക്കകൂട്ടിക്കൊണ്ടിരിക്കുന്നമദ്ധ്യെ ഗോപാലമേനോൻ ത
ന്റെ കോപത്തെ മുഴുവനും സംഹരിച്ചു നീളമുള്ളതന്റെ
കുടുമ്മയഴിച്ചു രണ്ടാമതും കുടഞ്ഞുകെട്ടി ഇടത്തെ കയികൊ
ണ്ട അതിവിശാലമായ നെറ്റിത്തടം തുടച്ചു പുരുഹൂതൻ
നമ്പൂരിയുടെ മുഖത്തനോക്കി താഴ്മയോടെ പിന്നെയും പ
റഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/200&oldid=194382" എന്ന താളിൽനിന്ന് ശേഖരിച്ചത്