താൾ:CiXIV269.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 പത്താം അദ്ധ്യായം

ഗൊ—മെ—(നമ്പൂരിയുടെ ജാള്യത്തെയും ദുരാഗ്രഹത്തെയും
പറ്റി മനസ്സിൽ അല്പം നിന്ദാഭാവത്തോടെ) തിരു
മനസ്സുകൊണ്ട ആലോചിക്കുന്ന പ്രകാരമുള്ള യാതൊ
രു മുടക്കത്തെപ്പറ്റിയുമല്ല അടിയൻ പ്രസ്ഥാവിച്ചി
ട്ടുള്ളത— ആ കാൎയ്യത്തിൽ അശേഷം കുണ്ഠിതവും ഇ
ല്ല— നടക്കില്ല എന്ന അടിയൻ ഉണൎത്തിയത വേ
റെ സംഗതി കൊണ്ടാണ— ഒന്നാമത ആ പെണ്ണി
ന്ന സംബന്ധം ആലോചിക്കേണ്ടുന്ന കാലം ത
ന്നെ ആയിട്ടില്ല— ഇപ്പോൾ പത്തോ പന്ത്രണ്ടോ
വയസ്സ പ്രായമെ ആയിട്ടുള്ളൂ— എനിയും നാലു സം
വത്സരം കഴിഞ്ഞല്ലാതെ സംബന്ധത്തിന്ന ഭാവം
തന്നെയില്ല.

പു—ന— ഗോപാലൻ ഈ പറഞ്ഞത നോക്ക അശേഷം
ബോധിച്ചില്ല. ആ പെൺ കിടാവിന്ന സംബ
ന്ധക്കാരനെ ആക്കേണ്ടുന്ന കാലം അതിക്രമിക്ക
യാണ ചെയ്തിട്ടുള്ളത. സ്ത്രീകൾക്ക യൌവനം
ആരംഭിക്കുന്നതിന്ന മുമ്പായിട്ട സംബന്ധക്കാരനെ
ഉണ്ടാക്കരുതെന്ന പറയുന്നത കേവലം അബദ്ധ
വും ഭോഷത്വവുമാണ. വേണ്ടത്തക്ക അടക്കവും
മൎയ്യാദയും ഭർത്താവിൽ സ്നേഹവും വിശ്വാസവും ഒ
രുത്തിക്ക വേണമെന്നുണ്ടെങ്കിൽ ചെറുപ്പകാലത്തി
ൽ തന്നെ ഒരു ഭൎത്താവിന്റെ രക്ഷയിലും കല്പനക്കീ
ഴിലും ഇരുന്ന ശീലിക്കേണ്ടതാകുന്നു. അല്ലാഞ്ഞാ
ൽ ഒരു വിധത്തിലും നേരെയാകുന്നതല്ല. പ്രായം
തികഞ്ഞതിൽ പിന്നെ സംബന്ധം വെക്കുന്നതായാ
ൽ അവൾ ഭൎത്താവിന്റെ ഹിതത്തിനും കല്പനക്കും
ഒതുങ്ങിവിശ്വാസവും ബഹുമാനവും ഉള്ളവളായി
തീരുന്നത വളരെ ദുൎല്ലഭമാണ— ചെറുപ്പകാലത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/202&oldid=194387" എന്ന താളിൽനിന്ന് ശേഖരിച്ചത്