താൾ:CiXIV269.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 187

നല്ല പുരികവും മുഖവുമായിട്ട— ആ പെൺകിടാ
വ ഇയ്യിടയിൽ ഒരു ദിവസം ഇഷ്കോള പഠിച്ചു
പോരുന്ന സമയം കന്മനയും നോമും കൂടി ചിറക്ക
ൽ നില്ക്കയായിരുന്നു. ഞങ്ങൾ രണ്ടുപേരും ആ
പെണ്ണിനെ കണ്ടിട്ട അമ്പരന്നു പോയി. എങ്കിലും
കന്മനക്ക ആ പെണ്ണിന്റെ മേലുള്ള ഭ്രമം വലി
യ കലശലായിരിക്കുന്നു. പോരെങ്കിൽ നോം പറ
ഞ്ഞു പോക കടത്തീട്ടും ഉണ്ട. സംബന്ധം കന്മ
ന ആയ്ക്കളയാമെന്നു തന്നെയാണ അവസാനം
തീൎച്ചയാക്കീട്ടുള്ളത— കന്മനടെ സംബന്ധം ഒട്ടും
തരക്കേടില്ല. കേട്ട്വൊ? ആൾ കടുകട്ടിയാണ. വേ
ണ്ട പണവും ഉണ്ട. ഒന്നിനും അശേഷം ഞെരു
ക്കം കാണില്ല. ഈ ഒരു സംബന്ധംകൊണ്ട ഇ
വിടെ എത്രയോ സുകൃതം വൎദ്ധിക്കും. ഇപ്പോൾ
തന്നെ സംബന്ധം നടത്തുന്നതാണെങ്കിൽ പത്തൊ
അഞ്ഞൂറൊ കന്മന ഒന്നായിട്ട ചിലവ ചെയ്യാനൊ
രുക്കമുണ്ട. അത്ര അധികം ഭ്രമം ഉണ്ട കന്മനക്ക—
കന്മനയുടെ സംബന്ധം ആ പെണ്ണിന്ന നല്ല ചേ
ൎച്ചയുണ്ട. പെണ്ണും നല്ല ശിക്ഷയാണ— സംബ
ന്ധക്കാരനും അശേഷം തരക്കെടില്ല. കണ്ടാലും നല്ല
കോമളനാണെ—പണവും ധാരാളമുണ്ട—ബഹുധാരാ
ളിയും ആണ—ഇത മൂന്നും ഉണ്ടായാൽ മറ്റെല്ലാം
തന്നാലെ തന്നെ വന്നു കൂടിക്കൊളും— ഗോപാലന
സമ്മതമുണ്ടെങ്കിൽ ഇന്ന തന്നെ നോം കന്മനയെ
ക്കൊണ്ടന്നു കാൎയ്യം നടത്തിത്തരാം. ഗോപാലന്റെ
തറവാട്ടിൽ നമ്പൂരാരുടെ സംബന്ധം ഇല്ലാത്തതി
നാലുള്ള കുറവും ഇതകൊണ്ട തീരും— ഇന്നുമുതൽ
അത്യന്തം ശ്രേയസ്സും സുകൃതവും വൎദ്ധിക്കയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/199&oldid=194379" എന്ന താളിൽനിന്ന് ശേഖരിച്ചത്