താൾ:CiXIV269.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186 പത്താം അദ്ധ്യായം

പു—ന— നല്ലശിക്ഷ. ഗോപാലനോട ഇത്രയൊക്കെ പ
റഞ്ഞാൽ മതിയെന്നു വിചാരിച്ചാണ നോം ഇങ്ങി
നെ സംസാരിച്ചത— നമ്പൂരാരുടെ സഹവാസം
ഗോപാലനകുറയും. അതകൊണ്ടാണ നോം സം
സാരിച്ച ക്ഷണത്തിൽ മനസ്സിലാകാഞ്ഞത— എനി
നോം വെളിവായി തന്നെ പറഞ്ഞുകളയാം— ഗോപാ
ലൻ കന്മനെ കുബേരൻനമ്പൂരിയെ അറിയില്ലെ?
ആൾ നല്ലശിക്ഷയാണ— മിടുക്കനാണ— കെട്ട്വൊ?

ഗോ—മേ— (മനസ്സിൽ പലതും ശങ്കിച്ചുകൊണ്ട) കുബേ
രൻ എഴുന്നള്ളിയടത്തെ അടിയൻ പലപ്പോഴും
കണ്ടിട്ടുണ്ടെങ്കിലും നല്ലപരിചയമില്ല— അവിടത്തെ
സ്വന്താവശ്യമായിരിക്കാം ഇപ്പോൾ അരുളിച്ചെയ്ത
ത— അവിടേക്ക എന്തിനാണ ഇതെല്ലാം? മറ്റുവല്ല
വരുടെയും ആവശ്യമായിരിക്കാം.

പു—ന—ഗോപാലൻ അങ്ങിനെയൊന്നുംസംശയിക്കേണ്ട.
കന്മനേടെ സ്വന്തം ആവശ്യത്തിന്ന തന്നെയാ
ണ— കന്മന താൻതന്നെ ഗോപാലന്റെ അടുക്ക
ലേക്ക പുറപ്പെട്ടിട്ടുണ്ടായിരുന്നു— നോംഎല്ലം ഗോ
പാലനെ കണ്ടു ശരിയാക്കിവരാം എന്നുപറഞ്ഞു കന്മ
നയെ നോം ആണ താമസിപ്പിച്ചത.

ഗോ—മേ— എനി ഇന്നതാണെന്നും കൂടി അരുളിച്ചെയ്ത
കേട്ടാൽ വേണ്ടില്ല. വസ്തുവിന്റെ വിവരം അറി
ഞ്ഞല്ലാതെ തീൎച്ചപറവാൻ തരമില്ല.

പു—ന— ഇത്രോടം ഗോപാനലനു മനസ്സിലായെല്ലൊ? എ
നി നോം വിവരം പറയാം. ഗോപാലന്റെ ഉട
പ്പിറന്നോളുടെ മകളായിട്ട ഒരു പെൺകിടാവില്ലെ
ഇഷ്കോളപഠിക്കുന്നു? ഒരു മുറക്കുപ്പായം ഇട്ടു മീതെ
മാടിപ്പുതച്ചും കൊണ്ട നടക്കുന്ന ഒരു വെളുത്ത പെണ്ണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/198&oldid=194377" എന്ന താളിൽനിന്ന് ശേഖരിച്ചത്