താൾ:CiXIV269.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 185

ഗുണകരമായ ഒരു കാൎയ്യം അന്വേഷിച്ച തീൎച്ചയാ
ക്കാൻ മാത്രമാണ വന്നിട്ടുള്ളത.

ഗോ—മേ— വല്ല ഉഭയവും ചാൎത്തിത്തരാമെന്നു വല്ലവ
രും കേൾപ്പിച്ചിട്ടുണ്ടായിരിക്കാം. അനാവശ്യമായ
ദ്രവ്യച്ചിലവ കൂടാതെ കഴിയുമെങ്കിൽ നല്ലത തന്നെ.

പു—ന— (ചിരിച്ചുകൊണ്ട) ഉഭയത്തിന്റെ കാൎയ്യം ത
ന്നെയാണ. പക്ഷെ അങ്ങട്ട ചാൎത്തിത്തരാനല്ല
ഭാവിക്കുന്നത. ഗോപാലനോട ചാൎത്തി വാങ്ങിക്ക
ളയാമെന്നാണ വിചാരിക്കുന്നത. ഒരു കാശുംഗോ
പാലൻ ചിലവു ചെയ്യണ്ട. ഗോപാലൻ പറയു
ന്ന സംഖ്യ മുൻകൂറായി തന്നുകളയാം.

ഗോ—മേ—(നമ്പൂതിരിയുടെ കുയുക്തി ലേശം ഓൎമ്മിക്കാ
തെ) എതുഭയം ചാൎത്തികിട്ടേണമെന്നാണ വിചാ
രിക്കുന്നത? ആൎക്കാണ അവശ്യം? ചാൎത്താനുള്ള
കാലം ആയിട്ടില്ലല്ലൊ. മുൻകുടിയാനെഒഴിപ്പിക്കു
ന്നത അടിയന അശേഷം രസമില്ലാത്ത കാൎയ്യമാണ.

പു—ന— നോം ആവശ്യപ്പെടുവാൻ പോകുന്ന ഉഭയം
ഇതവരെ കുടിയാനെ ഏല്പിച്ചിട്ടില്ലെന്നാണ നോം
കേട്ടത. അഥവാ ഉണ്ടെങ്കിൽ തന്നെ ഒഴിപ്പിച്ച
കൊടുക്കാതിരിക്കാൻ പാടില്ല. ആവശ്യപ്പെടുന്ന
ആൾ അത്ര യോഗ്യനും ഭൂരിദ്രവ്യസ്ഥനും ആയ ഒ
രു വലിയ ജന്മിയാണ.

ഗോ—മേ— (കാൎയ്യം ലേശം മനസ്സിലാക്കാതെ) വിവരം
മുഴുവനും അറിഞ്ഞല്ലാതെ അടിയന മറുപടി പറ
വാൻ തരമില്ല. ഏതുഭയമാണ? ആരാണ ആവ
ശ്യപ്പെടുന്നത്? എന്നു വെളിവായി അരുളിച്ചെയ്തു
കെട്ടെ അടിയനും മറുപടി പറവാൻ പാടുള്ളു.


24

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/197&oldid=194375" എന്ന താളിൽനിന്ന് ശേഖരിച്ചത്