താൾ:CiXIV269.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 പത്താം അദ്ധ്യായം

വരില്ലെ ഗോവിന്ദൻ? നോം അതവരെ താമസിച്ചു
കളയാം. ഗോവിന്ദനും കൂടിയില്ലാഞ്ഞാൽ നോക്ക
വീട്ടിന്റെ ഉള്ളിൽ കടപ്പാനും എല്ലാം ഹിതം പോ
ലെ കാണ്മാനും മറ്റും അത്ര തരമില്ല. ഗുണമാക
ട്ടെ ദോഷമാകട്ടെ ഉടമസ്ഥൻ കെൾക്കെ പറയുന്ന
ത വെടിപ്പില്ലെന്നാണ നോം വിചാരിക്കുന്നത.
അങ്ങിനെ തന്നയല്ലെ? എന്നാൽ ഗോവിന്ദനെ
പറഞ്ഞയക്കാൻ താമസിക്കണ്ട. അവൻ മടങ്ങി
വന്നിട്ടു വേണം നോക്ക അകത്ത കടന്ന നോക്കാൻ.

നമ്പൂതിരിപ്പാട്ടിന്റെ അന്തൎഗ്ഗതം ഇന്നതാണെന്ന
ഗോപാലമേനോന നല്ലവണ്ണം മനസ്സിലായി. "ഒരു
വിധത്തിൽ ഈ ധൂൎത്തനെ ഇവിടെ നിന്നു പറഞ്ഞയ
ച്ചാൽ മതി" എന്നുള്ള വിചാരം കലശലായി. ഇതവ
രെ ഉണ്ടായിരുന്ന ആദരവും ബഹുമാനവും ഇദ്ദേഹത്തി
ന്റെ മനസ്സിൽ തീരെ അസ്തമിച്ചു. ദ്വെഷ്യവും വെറു
പ്പും ഉള്ളിൽ കിടന്നു കുതൎന്നു തുടങ്ങി. എങ്കിലും അദ്ദേഹ
ത്തെ മുഷിപ്പിക്കുന്നത വെടിപ്പില്ലെന്നു വിചാരിച്ചു യാ
തൊരു നീരസഭാവവും പുറത്തേക്ക കാണിച്ചില്ല. ഗോ
വിന്ദൻ പോവാനുള്ള ഭാവത്തിൽ കുടയെടുപ്പാൻ വേണ്ടി
എന്നു പറഞ്ഞു അകത്ത കടന്നു ഗോപാലമേനോൻ കാ
ണത്തക്ക സ്ഥിയിൽ കിഴക്ക വടക്കവശമുള്ള ജനേലിന്ന
രികെ അകായിൽനിന്നും ഗോവിന്ദൻ പടിഞ്ഞാറെ പടി
യിറങ്ങിപ്പോയിഎന്നു വിചാരിച്ചു നമ്പൂതിരിപ്പാടപിന്നെ
യും സംസാരിപ്പാൻ തുടങ്ങി.

പു—ന—ഗോവിന്ദൻ വരുന്നതിനിടയിൽ നോം മറ്റെ
കാൎയ്യം പറഞ്ഞ കളയാം. മറ്റൊരാളുടെ ആവശ്യ
മാണ. നോം അദ്ദേഹം പറഞ്ഞയിച്ചിട്ട വന്നു എ
ന്നമാത്രമെയുള്ളു. ഗോപാലന്നും ഈ തറവാട്ടിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/196&oldid=194372" എന്ന താളിൽനിന്ന് ശേഖരിച്ചത്