താൾ:CiXIV269.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 181

മറ്റെക്കാൎയ്യംകൊണ്ട പറയുന്നത. ഈ നില്ക്കുന്ന
ഇവൻ ഗോപാലന്റെ അനുജനൊ എന്നൊരുശങ്ക.

ഗോ.മേ— അടിയന്റെ അനുജനല്ല— വല്ല വ്യവഹാര
വും മറ്റും ഉള്ള സമയം കോടതിക്ക പറഞ്ഞയപ്പാൻ
വേണ്ടിയും മറ്റും താമസിപ്പിച്ച വരുന്നവനാണ.

പു—ന— അതുവ്വൊ? കാൎയ്യസ്ഥനാണില്ലെ? മിടുക്കൻത
ന്നെ— ഇങ്ങിനെയുള്ള രസികന്മാരെത്തന്നെയാണ
കാൎയ്യസ്ഥന്മാരാക്കേണ്ടത. നോക്ക ഇല്ലത്ത ഒരു കാ
ൎയ്യസ്ഥനുണ്ട— പറങ്ങോടനെ ഗോപാലൻ അറിയി
ല്ലെ? ശുദ്ധഭോഷൻ— വിടുവിഡ്ഢി— ഒരുകെട്ട താ
ക്കോൽ മടിക്കുത്തിൽ തൂക്കിയിട്ടു മുറുക്കിക്കൊണ്ട നട
ക്കാനല്ലാതെ ഒരു വസ്തുന ആ വങ്കൻ കൊള്ളില്ല.
ഇവൻ രസികൻ തന്നെ— ഇങ്ങിനത്തെ ഒരു കാൎയ്യ
സ്ഥനെ നോക്ക വരുത്തിത്തരാൻ കഴിയൊ ഗോ
പാലന? എന്തു കൊടുക്കണെന്നുവെച്ചാൽ നോം
കൊടുത്തളയാം. എടൊ രസികൻ ! തന്റെ പേ
രെന്താണ? "കുണ്ടു" എന്നാണില്ലെ?

ഗോവിന്ദൻ—(നമ്പൂരിയുടെ വിഡ്ഢിത്വത്തെപ്പറ്റി മന
സ്സുകൊണ്ട ചിരിച്ചുംകൊണ്ട) അടിയന്റെ പേര
ഗോവിന്ദൻ എന്നാണ.

പു—ന— അതുവ്വൊ? പേരനല്ല ശിക്ഷതന്നെ— ഗോപാ
ലനതക്ക കാൎയ്യസ്ഥനാണ ഗോവിന്ദൻ— നീ ഇശ്ശി
ദിവസായില്ലെ ഗോപാലന്റെ കാൎയ്യസ്ഥനായിട്ട?
നിണക്ക എന്തുണ്ട ശമ്പളം?

ഗോവിന്ദൻ— അടിയൻ അഞ്ചാറ സംവത്സരമായിട്ട
ഇവിടെത്തന്നെയാണ താമസം— എല്ലാംകൂടി അടി
യന പത്തിരുപത്തഞ്ചുറുപ്പികയിൽ കുറയാതെ അ
നുഭവമുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/193&oldid=194365" എന്ന താളിൽനിന്ന് ശേഖരിച്ചത്