താൾ:CiXIV269.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 പത്താം അദ്ധ്യായം

പു—ന—അ ആ ഇളിഭ്യൻ പറങ്ങോടന ഇല്ലത്തനിന്ന പ
ത്ത നാല്പതുറുപ്പികയിൽ കുറയാതെയുണ്ട അനുഭം—
ഗോവിന്ദന‌ഇരുപത്തഞ്ചുറുപ്പികെയുള്ളുഇല്ലെ? ഗോ
വിന്ദൻ നോക്കിരിക്കട്ടെ— ഗോപാലൻ വേറെ ഒരു
കാൎയ്യസ്ഥനെ വരുത്തിക്കോളു— ഗോവിന്ദന നോം
അമ്പതുറുപ്പിക ഉണ്ടാക്കിത്തരും കെട്ട്വൊ? അല്ലെ
ങ്കിൽ ഗോവിന്ദൻ നോം രണ്ടാളുടെയും കാൎയ്യസ്ഥനാ
യിരിക്കട്ടെ—എടയുള്ളപ്പോൾ എല്ലാം അങ്ങട്ട വന്നാ
ൽ മതി— ഗോവിന്ദനെ കാൎയ്യസ്ഥനാക്കിയാൽ വേ
ണ്ടില്ല എന്നൊരു മോഹം.

ഗോവിന്ദനെ കാൎയ്യസ്ഥനാക്കി സേവപിടിച്ചാൽ കാൎയ്യ
ത്തിനെല്ലാം എളുപ്പമുണ്ടാകമെന്ന വിചാരിച്ചിട്ടാണ ന
മ്പൂരിപ്പാട ഇങ്ങിനെ ഒരു കൌശലം പ്രയോഗിച്ച നോ
ക്കിയത— അതല്ലാതെ അവന്റെ യാതൊരു ഗുണവും
അറിഞ്ഞിട്ടല്ല ഇദ്ദേഹം ഇങ്ങിനെ സംസാരിച്ചത— ഗോ
പാലമേനോന ഇദ്ദേഹത്തിന്റെ വിഡ്ഢിത്വം നല്ലവണ്ണം
മനസ്സിലായി— എങ്കിലും നമ്പൂരിപ്പാടിനെ കഴിയുന്നേട
ത്തോളം സുഖക്കേട കൂടാതെതന്നെ പറഞ്ഞയക്കേണമെ
ന്ന വിചാരിച്ച പതുക്കെ ചിരിച്ചുംകൊണ്ട പറഞ്ഞു.

ഗോ—മേ—തിരുമനസ്സിലെ കാൎയ്യസ്ഥനെ പത്തുനാല്പതുറു
പ്പിക കിട്ടുന്നത ഒരു കൊല്ല കൊണ്ടാണെന്നാണ
അടിയൻ കേട്ടിട്ടുള്ളത‌— ഗോവിന്ദൻ ഉണൎത്തിച്ച
ത അവന്ന മാസം‌തോറും കിട്ടുന്ന ശമ്പളമാണ—
കൊല്ലത്തിൽ അവന്ന എല്ലാ ചിലവും കഴിച്ച മു
ന്നൂറുറുപ്പികയിൽ കുറയാതെ സമ്പാദ്യമുണ്ട.

പു—ന—(ആശ്ചൎയ്യത്തോടുകൂടി) അതുവ്വോ ! ഒരു മാസ
ത്തിലെ അനുഭമാണില്ലെ ഇരുപത്തഞ്ചുറുപ്പിക ?
ഒന്നാന്തരം ശമ്പളം ! നോം വിചാരിച്ചാൽ അത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/194&oldid=194367" എന്ന താളിൽനിന്ന് ശേഖരിച്ചത്