താൾ:CiXIV269.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180 പത്താം അദ്ധ്യായം

ഗോ—മേ— തിരുമനസ്സിലേക്ക അടിയന്റെ കുപ്പാട്ടിലേ
ക്ക എഴുന്നെള്ളാൻ തോന്നിയത അടിയന്ന വലിയ
സുകൃതംതന്നെ.

പു—ന— നമ്മുടെ സുകൃതം എന്നതന്നെ പറയാം. ഒരു വി
രോധവും ഇല്ല— കെട്ട്വൊ? ൟവക സ്ഥലം കാണാ
ൻതന്നെ സുകൃതംവേണം— അസ്സൽസ്ഥലം. ഒന്നാ
ന്തരായിരിക്കുന്നു— നോക്ക ഇല്ലത്തും ചില ഭേദഗ
തികൾ വരുത്തേണമെന്ന തോന്നിപ്പോകുന്നു ഇത കണ്ടിട്ടു.

ഗോ—മേ— തിരുമനസ്സിൽവിശേഷിച്ചുവല്ലകാൎയ്യവും ഉണ്ടാ
യിട്ടൊ ഇങ്ങട്ട എഴുന്നെള്ളിയതെന്ന അറിഞ്ഞില്ല.

പു—ന—നല്ല ശിക്ഷ! വിശേഷിച്ചു വല്ല കാൎയ്യവുംവേ
ണൊ ഇവിടെയെല്ലാം വരാൻ? വരുന്നതതന്നെ
വിശേഷവിധി! വന്നാലും വിശേഷവിധിതന്നെ—
എങ്കിലും നോം ഇപ്പോൾ വന്നത ഗോപാലന്റെ
ഭവനം കണ്ട പോയ്ക്കളയാം എന്നു വിചാരിച്ചിട്ടാ
ണ— ഒരു കാൎയ്യംകൊണ്ട അന്വേഷിപ്പാൻ വേറെ
ഒരാൾ ഏല്പിച്ചിട്ടും ഉണ്ട. ഇത രണ്ടും അല്ലാതെ
വിശേഷിച്ചു മറ്റു ഒന്നും ഇല്ല—കെട്ട്വൊ? നോം
ൟ വീട്ടിന്റെ ഉള്ളിൽ കടന്നു എല്ലാം ഒന്നു നോ
ക്കുന്നത ഗൊപാലന്നും സമ്മതം തന്നെയല്ലെ?

ഗോ—മേ— ഉള്ളിൽ കടന്ന വീട്ടുപണി നോക്കുന്നതിന്ന
അടിയന്ന യാതോരു വിരോധവും ഇല്ല. തിരുമന
സ്സിൽ അങ്ങിനെ ഒരു താല്പൎയ്യമുണ്ടെങ്കിൽ വീട്ടുപ
ണി കടന്നുകാണാം.

പു—ന—ഗോപാലൻ നല്ല ശിക്ഷയാണേ— നോം ഗോ
പാലനെ ഇത്രയൊന്നും കരുതീട്ടില്ല— എന്നാൽ നോം
ഒന്നാമതായി അത കഴിച്ചുവന്നളയാം. എന്നിട്ടാവാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/192&oldid=194362" എന്ന താളിൽനിന്ന് ശേഖരിച്ചത്