താൾ:CiXIV269.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 പത്താം അദ്ധ്യായം

വെച്ചിട്ടില്ല. പലപ്പോഴും പലരും ഇതിനെപ്പറ്റി ആലോ
ചിച്ചിട്ടും മുപ്പതവയസ്സകഴിഞ്ഞല്ലാതെ സംബന്ധം വെ
ക്കുന്നതല്ലെന്ന മുടക്കംപറഞ്ഞു താമസിച്ചു വരികയാണ
ചെയ്യുന്നത. കുടുംബസ്നേഹം മരുമക്കത്തായ തറവാട്ടു
കാർ ഇദ്ദേഹത്തോട കണ്ടു പഠിക്കണ്ടതാണ. ഭൂരിദ്രവ്യ
സ്ഥനും അനാവശ്യമായി ഒരു കാശുപോലും ചിലവചെ
യ്യാത്തവനും വേണ്ടുന്നദിക്കിൽ ബഹു ധാരാളിയും ആ
കുന്നു. ഇദ്ദേഹത്തിനെ എത്രൊണ്ട സ്നേഹവും ബഹുമാ
നവും ഉണ്ടൊ അത്രൊണ്ട ഭയവും ഈ വീട്ടുകാൎക്കുണ്ട.
ഗോപാലമേനവന്റെ ശബ്ദം കേട്ടാൽ പൂച്ചയുടെ കര
ച്ചിൽകേട്ട എലികളെപ്പോലെ ഈ വീട്ടിലുള്ള യാതൊരു
മനുഷ്യന്മാരും ശബ്ദിക്കുകയൊ പുറത്തേക്ക വരികയൊ
ഇല്ല. ദ്വേഷ്യം വരുവാൻ ബഹുപ്രയാസമാണ. അഥ
വാ വന്നുപോയാൽ പിന്നെ നരസിംഹമൂൎത്തിയെപ്പോ
ലെയാണ. ജ്യേഷ്ടത്തിയായ ലക്ഷ്മിഅമ്മക്കുപോലും ഇ
ദ്ദേഹത്തിന്റെ മുമ്പാകെ വരാനൊ സംസാരിപ്പാനൊ ബ
ഹു ശങ്കയാണേ. എല്ലാവരിലും ഒരുപോലെ സ്നേഹവും
വാത്സല്യവും ഉണ്ടെങ്കിലും മീനാക്ഷിക്കുട്ടിയെ ഇദ്ദേഹം ത
ന്റെ പ്രാണനെപ്പോലെയാണവിചാരിച്ചുവരുന്നത. അ
വളെ പലപ്പോഴും അടുക്കെ വിളിച്ചു സംസാരിക്കാ
ഞ്ഞാൽ ഇദ്ദേഹത്തിന്ന ലേശം സുഖമില്ല—അവളുടെ ശരീ
രസുഖത്തെപറ്റിയും വിദ്യഭ്യാസത്തെപ്പറ്റിയും രാപ്പക
ൽ ബഹു ശുഷ്ക്കാന്തിയുണ്ട. അനാവശ്യമൊ അയുക്തമൊ
ആയുള്ള യാതൊരു വിഷയങ്ങളിലും ഈ മനുഷ്യന്റെ
മനസ്സ അശേഷം പ്രവേശിക്കുകയില്ല. സദാ കാൎയ്യപു
രുഷൻ— സദാഗംഭീരസത്വൻ—സംസ്കൃതം—തമിഴ—ഹി
ന്തുസ്ഥാനി ഈ മൂന്ന ഭാഷകൾ ഇദ്ദേഹത്തിന്ന നല്ല
വണ്ണം ശീലമുള്ളതകൊണ്ട അനേകം പുസ്തകങ്ങൾ വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/188&oldid=194352" എന്ന താളിൽനിന്ന് ശേഖരിച്ചത്