താൾ:CiXIV269.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 177

യിച്ച ബുദ്ധിക്ക നല്ല വികാസവും മനസ്സിന്ന വേണ്ട
ത്തക്ക സമാധാനവും വന്നിട്ടുണ്ട. ഇംഗ്ലീഷ അറിഞ്ഞു
കൂടായെന്ന സാമാന്യം യാതൊരാൾക്കും ഇദ്ദേഹത്തിന്റെ
നടപടികൊണ്ടൊ കാൎയ്യബോധംകൊണ്ടൊ ഒരിക്കലും മന
സ്സിലാക്കാൻ കഴികയില്ല.

ഗോപാലമേനോൻ ഗോവിന്ദനുമായി സംസാരിച്ചു
കൊണ്ടിരിക്കുന്നമദ്ധ്യെ അദ്ദേഹത്തിന്റെ ഭൃത്യരിൽ ഒരു
വനും വായനക്കാൎക്ക മുമ്പെ തന്നെ പരിചയമുള്ളവനും
ആയ കിട്ടുണ്ണിമുകളിലേക്ക കയറിവന്നു ഗോവിന്ദനെ ക
യികൊണ്ട മാടിവിളിച്ച കുറെഅകലത്ത കൊണ്ടപോയിട്ട
ഇപ്രകാരം പതുക്കെപ്പറഞ്ഞു. കരുവാഴമനക്കലെരണ്ടാംകൂ
റനമ്പൂതിരിപ്പാടുണ്ട താഴെപൂമുഖത്തു എഴുന്നെള്ളിപാൎക്കു
ന്നു— എജമാനനെക്കണ്ട എന്തൊ ചിലത സംസാരിപ്പാനു
ണ്ടപോൽ. പുറത്ത ആരെയും കാണാഞ്ഞിട്ട കോലായിൽ
കൂടി അങ്ങട്ടും ഇങ്ങട്ടും നടന്നുകൊണ്ടകളിക്കുന്നു— "മീനാ
ക്ഷിക്കുട്ടി അമ്മേടെ കാൎയ്യംകൊണ്ട വല്ലതും അലോചി
പ്പാൻവേണ്ടി എഴുനെള്ളിയതാണെന്നാണ എനിക്ക തോ
ന്നുന്നത— പൂമുഖത്തവന്ന കയറിയപാട എജമാനനെ
ക്കൊണ്ട ചോദിക്കുന്നതുമുമ്പായിട്ട "മീനാക്ഷിക്കുട്ടി
ഇവിടെയില്ലെ? ഇഷ്കോളുപഠിക്കാൻ പോയിട്ടുണ്ടോ?"
എന്നൊക്കെയാണ അന്വേഷിച്ചത—ഇതിനുമുമ്പ ഒരുപ്രാ
വശ്യം എന്നെ ചിറക്കൽകണ്ടപ്പോഴും ഈ ഒരുസംഗതി
യെപ്പറ്റിത്തന്നെയാണ എന്നോട ചോദിച്ചിട്ടുണ്ടായിരു
ന്നത—ഇന്ന നല്ല ഒതുങ്ങിയമട്ടിലാണ എഴുന്നെള്ളീട്ടുള്ളത.
യാതൊരു ഗോഷ്ടിപ്പുറപ്പാടും ഇല്ല—ൟ വിവരം എജമാ
നനെ ഒന്നുകേൾപ്പിച്ചേക്കിൻ—വന്നത എന്തിനെങ്കിലും
ആയ്ക്കോട്ടെ— നോക്കതറിഞ്ഞെട്ടെന്താണ" നമ്പൂരിപ്പാട
വന്നിട്ടുള്ള വിവരം ഗോവിന്ദൻ വേഗത്തിൽ ചെന്ന


23

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/189&oldid=194355" എന്ന താളിൽനിന്ന് ശേഖരിച്ചത്