താൾ:CiXIV269.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം.

പുരുഹൂതൻനമ്പൂതിരിപ്പാടും ഗോപാലമേനോനും
തമ്മിലുണ്ടായ സംഭാഷണവും ശണ്ഠയും

ഒരുദിവസം പകൽ മൂന്നമണിക്കശേഷം നമ്മുട ഗോ
പാലമേനോൻ മുകളിൽ തെക്കുഭാഗമുള്ള തളത്തിൽ ഒരു
ചാരുകസേലയിന്മേൽകിടന്നു തന്റെ അടുക്കെ നില്ക്കുന്ന
ഗോവിന്ദനുമായി എന്തോരു വ്യവഹാരസംഗതിയേപ്പ
റ്റി സംസാരിക്കയായിരുന്നു. ഇദ്ദേഹത്തിന്റെ അവ
സ്ഥയെപ്പറ്റി അല്പമെങ്കിലും എന്റെ വായനക്കാരെ അ
റിയിക്കേണ്ടത അത്യന്തം ആവശ്യമായിരിക്കുമെന്ന വി
ശ്വസിക്കുന്നു. ഗോപാലമേനോൻ ലക്ഷ്മിഅമ്മയുടെ അ
ടുത്ത സഹോദരനും തറവാട്ടിലെ കാരണവനും ആണെ
ന്ന വായനക്കാർ ധരിച്ചിട്ടുണ്ടായിരിക്കുമല്ലൊ. ആൾ
ബഹു ദീൎഘനും സുമുഖനും സൌഭാഗ്യശാലിയും ആണ.
ഇപ്പോൾഇരുപത്തെട്ട വയസ്സമാത്രമെ പ്രായമായിട്ടുള്ളു.
കാൎയ്യപ്രാപ്തിയും വകതിരിവും ബുദ്ധിഗാംഭീൎയ്യവും മനോ
ധൈൎയ്യവും ഇദ്ദേഹത്തിന്ന ധാരാളം ഉണ്ട. കണക്കല്ലാ
തെ ഒരു മനുഷ്യനേയും ലേശംപോലും ഭയപ്പെടുകയില്ല.
എല്ലാ കാൎയ്യങ്ങൾക്കും നല്ല തന്റെടവും നിലയും യോഗ്യ
ന്മാരിൽ ബഹുമാനവും ഭക്തിയും സമജീവികളിൽ കാരു
ണ്യവും കലശലായുണ്ട. ചെറുപ്പമാണെങ്കിലും നല്ല അട
ക്കവും മൎയ്യാദയും വേണ്ടത്തക്ക ഒതുക്കവും പാകതയും ഉണ്ടാ
യിട്ട ഇങ്ങിനെ ഒരു മനുഷ്യനെ കാണുവാൻ ബഹുപ്രയാ
സമാണ—ഗൃഹസ്ഥനാണെന്നവരികിലും ഇതുവരെ ഭാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/187&oldid=194350" എന്ന താളിൽനിന്ന് ശേഖരിച്ചത്