താൾ:CiXIV269.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 ഒമ്പതാം അദ്ധ്യായം

ങ്കിൽ നിങ്ങൾപറഞ്ഞ എല്ലാവിവരവും ഞാൻ ഇ
പ്പോൾ ഹേഡ്കൻസ്റ്റേബളോടചെന്നു പറയും— ത
രുന്നുണ്ടോ ഇല്ലയൊ?

എരേമൻനായർ പ്രയോഗിച്ചിട്ടുണ്ടായിരുന്ന കൌശ
ലം മുളച്ചുവന്നപാടതന്നെ ഉണങ്ങിപ്പോയി—അയാൾക്ക
ആകപ്പാടെ പരിഭ്രമമായി. "ഇവൻ എന്നെ പറ്റിച്ചു—
കിട്ടിയത അങ്ങട്ടതന്നെ കൊടുക്കേണ്ടിവന്നെല്ലൊ? ഇത
മൂപ്പരുണ്ടാക്കിതീൎത്ത സ്വല്ലയല്ലെ? ഈ ശനിയെ അടു
ക്കെവിളിച്ചു താളംപറയേണ്ടുന്ന ആവശ്യം ഉണ്ടായിരു
ന്നൊ? അതല്ലെ ഇവൻ ഇപ്പോൾ ഇത്രമുമ്പോട്ട വെച്ച
ത? ഈ ഗുരുത്വംകെട്ടോനെ വിശ്വസിച്ച ചിലതെല്ലാം പ
റഞ്ഞുപോയല്ലൊ? ഞാനല്ലെ എല്ലാംകൊണ്ടും ഇപ്പോൾ
അറുവഷളനായത? ഇവനെ നായപറിച്ചുപോട്ടെ—ഇടി
വെട്ടിപ്പോട്ടെ—ഒടുക്കത്തിലെ കുരുപ്പ എന്നെതോല്പിച്ചുവ
ല്ലൊ? നിന്നെച്ചുട്ടുപോട്ടെ" എന്നിങ്ങിനെ ശപിച്ചുംകൊ
ണ്ട എരേമ്മൻനായര തന്റെ കുപ്പായക്കീശ്ശയിൽനിന്ന പ
ണംഎടുത്തു കുണ്ടുണ്ണിമേനോന കൊടുത്തു— കുണ്ടുണ്ണിമേ
നോൻ അതുവാങ്ങിച്ചിരിച്ചുംകൊണ്ടു രണ്ടാമതും കോലാ
യിൽ കടന്നുവന്നു. "വേഗം‌മടങ്ങിവരാം" എന്നുപറഞ്ഞു
മുറ്റത്തിറങ്ങിപ്പോയി. എരേമ്മൻനായര കുട്ടിചത്തകുരങ്ങി
നെപ്പോലെ വിഷണ്ഡനായിട്ട കോലായിലും വന്നനി
ന്നു—അപ്പോൾ കൊച്ചമ്മാളു പങ്ങശ്ശമേനോന്റെ മുഖത്ത
നോക്കി പതുക്കെ പറഞ്ഞു.

കൊച്ചമ്മാളു— ഊണ എമ്പ്രാന്തിരിപാൎക്കുന്ന മഠത്തിലാക്കു
ന്നതിന്ന വിരോധമില്ലലൊ? അല്ലാത്തപക്ഷം ഞാ
ൻതന്നെ അടുക്കളയിലേക്ക് പോകേണ്ടിവരും— അ
മ്മക്ക പ്രായമായതകൊണ്ട രാത്രിസമയം വെക്കുന്ന
തിന്നുംമറ്റും പ്രയാസമാണ. കുളിയും ഊണുംകഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/184&oldid=194343" എന്ന താളിൽനിന്ന് ശേഖരിച്ചത്