താൾ:CiXIV269.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 171

ലം ഇവിടെ മറ്റുപണം ഇല്ല. നാളെപോകമ്പോ
ൾ ഞാൻതന്നെ അത തിരികെത്തരാം— വേഗം തരി
ൻ— ഞാൻ പോയ്ക്കോട്ടെ.

എരേമൻനായർ—"യാതൊന്നുംവേണ്ട" എന്നല്ലെ മൂപ്പ
രു പറഞ്ഞിട്ടുള്ളത? അതകേൾക്കാതെ നിങ്ങൾ പോ
യിട്ട വല്ലതും കൊണ്ടന്നുവെച്ചാൽ മൂപ്പരമുഷിയാ
തിരിക്കയില്ല—പിടിച്ചതിലെ മുറിക്കുന്ന ഒരു മനുഷ്യ
നാണ അദ്ദേഹം. വെറുതെ പണംചിലവിട്ട സുഖ
ക്കേട ഉണ്ടാക്കുന്നത എന്തിനാണ? അദ്ദേഹത്തിന്ന
ഇന്ന ഈവകക്കൊന്നും ആവശ്യമില്ല്യെ? നിങ്ങ
ൾ ഒരുദിക്കിലും പോകണ്ടെ?

കു—മെ— കൊച്ചമ്മാളുഅമ്മ അതകൂടാതെ കഴികയില്ലെന്നു
പറഞ്ഞ ബുദ്ധിമുട്ടിക്കുന്നു. വേകുന്നപുരയിന്നവാ
രുന്നത ലാഭം. ഇത്തിരിയെല്ലാം നമുക്കു ആവരു
തൊ? ഞാൻപോട്ടെ. പറഞ്ഞു താമസിപ്പാൻ തരമി
ല്ല. പണംകാണട്ടെ.

എ—ന— കൊച്ചമ്മാളുഅമ്മയുടെ ആവശ്യമാണെങ്കിൽ പ
ണം ആയമ്മ തരില്ലെ? നിങ്ങളുടെ പണം എന്തിനാ
ണ ചിലവചെയ്യുന്നത? നാളരാവിലെ തിരികെത്ത
രാനും വാങ്ങാനും എല്ലാം പ്രയാസമായിരിക്കും. അ
ത ഒരുസമയം മൂപ്പര അറിഞ്ഞെന്നും വന്നേക്കാം—
വെറെവല്ലവിധത്തിലും നിവൃത്തിച്ചോളിൻ.

കു—മെ— (അല്പം വേറുപ്പോടെ) കളിപോട്ടെ—എന്റെ ഉറു
പ്പിക തരിൻ— മടങ്ങിത്തന്നിട്ടില്ലെങ്കിൽ അത്ര കണ
ക്കവെച്ചാൽമതി—എന്റെ പണവും വാങ്ങിക്കൊണ്ട
മിണ്ടാതെ പോയ്ക്കളയാമെന്ന നിങ്ങൾക്ക തോന്നി
യെല്ലൊ? കുണ്ടുണ്ണിയെ നിങ്ങളാരും അറിയില്ല—ഞാ
നൊരുകാശും തരില്ല്യെ—പണം മടക്കിത്തന്നിട്ടില്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/183&oldid=194341" എന്ന താളിൽനിന്ന് ശേഖരിച്ചത്